Press "Enter" to skip to content

ഒപ്പം നിന്ന് എല്ലാം ചെയ്തിട്ട് മമ്മൂക്കയ്ക്ക് മാത്രം കുറ്റം- Hareesh Peradi and Director Siddique

Rate this post

സംവിധായകൻ സിദ്ധിഖിന്റെ മമ്മൂട്ടിയെ കുറിച്ചുള്ള പരമാർശത്തിനെതിരെ ഹരീഷ് പേരടി. വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു ​ഗൾഫ് ഷോയിൽ നടനും എഴുത്തുകാരനുമായ ശ്രീരാമകൃഷ്ണനെ മമ്മൂട്ടി ഒരു തമാശയുടെ പേരിൽ ഒഴിവാക്കിയെന്ന് പറഞ്ഞതിനെ വിമർശിച്ചുകൊണ്ടാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്.ശ്രീരാമാൻ ഇല്ലാതെ ഞാൻ ഈ ഷോയുടെ കൂടെ വരുന്നില്ല എന്ന് സിദ്ധിഖിന് പറയാമായിരുന്നു എന്നും ആ ഷോയുടെ എല്ലാ പങ്കും പറ്റിയതിന് ശേഷം ഇന്ന് വിശ്രമ ജീവിതത്തിലിരുന്നു കൊണ്ട് പറയുന്ന സ്റ്റോറി പരമ ബോറാണ് എന്നും ഹരീഷ് പേരടി കുറിപ്പിൽ പറഞ്ഞു. ‘ഞാൻ മനസ്സിലാക്കിയ ശ്രീരാമേട്ടനും മമ്മുക്കയും ഇപ്പോഴും സൗഹൃദമുള്ളവരാണ്. അതുകൊണ്ടുതന്നെ സൗഹൃദങ്ങളിൽ വിഴുപ്പലക്കാൻ അവർ തയ്യാറാവാനുള്ള സാധ്യതയില്ല,

ഹരീഷ് പേരടി കൂട്ടിച്ചേർത്തു. സിദ്ധിഖ് എന്ന സംവിധായകൻ സഫാരി ചാനലിൽ ഇരുന്ന് പറയുന്നു. ശ്രീരാമേട്ടൻ ഒരു തമാശ പറഞ്ഞതിന്റെ പേരിൽ അദ്ദേഹത്തെ മമ്മുക്ക ഗൾഫ് ഷോയിൽനിന്ന് ഒഴിവാക്കിയെന്ന്. എന്റെ പ്രിയപ്പെട്ട സിദ്ധിക്കേട്ടാ നിങ്ങൾക്ക് അന്ന് തന്നെ മമ്മുക്കയോട് പറയാമായിരുന്നു. ശ്രീരാമേട്ടൻ ഇല്ലാതെ ഞാൻ ഈ ഷോയുടെ കൂടെ വരുന്നില്ലാ എന്ന്.പറയേണ്ടത് പറയേണ്ട സമയത്ത് പറയാതെ. ആ ഷോയുടെ എല്ലാ പങ്കും പറ്റിയതിനു ശേഷം ഇന്ന് വിശ്രമ ജീവിതത്തിന്റെ ആദ്യ പർവ്വത്തിലെ ഈ സർവീസ് സ്റ്റോറി പരമ ബോറാണ്. സത്യസന്ധമായ ആത്മകഥകൾ ഞാൻ വായിക്കാറുണ്ട്. പക്ഷെ ഇത് എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ട് നിന്നതിനുശേഷമുള്ള ഇല്ലാത്ത ഓക്കാനം ഉണ്ടാക്കലാണ്. ബാക്കി ശ്രീരാമേട്ടനും മമ്മുക്കയും പറയട്ടെ.ഞാൻ മനസ്സിലാക്കിയ ശ്രീരാമേട്ടനും മമ്മുക്കയും ഇപ്പോഴും സൗഹൃദമുള്ളവരാണ്. അതുകൊണ്ട് തന്നെ സൗഹൃദങ്ങളിൽ വിഴുപ്പലക്കാൻ അവർ തയ്യാറാവാനുള്ള സാധ്യതയില്ല. ഈ എഴുത്ത് ഇന്ന് തന്നെ എഴുതേണ്ടതാണെന്ന് തോന്നിയതുകൊണ്ടാണ് നാളെക്ക് മാറ്റി വെക്കാത്തത്. മൂന്ന് പേർക്കും ആശംസകൾ. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് സിദ്ധിഖ് തന്റെ സിനിമ ഓർമ്മകൾ പങ്കുവെച്ചത്.കുടുതൽ അറിയാൻ വീഡിയോ കാണുക ,

More from Celebrity NewsMore posts in Celebrity News »