Celebrity News

നിറഞ്ഞ കൈയ്യടികൾ കൊടുക്കാം ഈ താരത്തിന്, വിവാഹത്തിന് പാവപ്പെട്ട കുട്ടികളെ അതിഥികളായി ക്ഷണിച്ച് ഹൻസിക – Hansika invites poor children as guests for her wedding

നിറഞ്ഞ കൈയ്യടികൾ കൊടുക്കാം ഈ താരത്തിന്, വിവാഹത്തിന് പാവപ്പെട്ട കുട്ടികളെ അതിഥികളായി ക്ഷണിച്ച് ഹൻസിക – Hansika invites poor children as guests for her wedding

തെന്നിന്ത്യൻ ആരാധകർക്കും മലയാളികൾക്കും ഏറെ പ്രിയപ്പെട്ട താരമാണ് ഹൻസിക. ബോളിവുഡ്സിനിമകളിൽ താരത്തിന് തിളങ്ങാൻ സാധിച്ചില്ലെങ്കിലും തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ മികച്ച വേഷങ്ങളിലൂടെ ആരാധകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിനായി. ഈയടുത്ത് താരം തന്റെ വിവാഹാഘോഷങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു.

അടുത്തിടെയാണ് ഹൻസികയുടെ വിവാഹനിശ്ചയം നടന്നത് ഈ മാസം വിവാഹിത ആകാൻ ഒരുങ്ങുകയാണ് ഹൻസിക. ബിസിനസുകാരനായ സൊഹൈൽ കത്യൂര്യ ആണ് ഹൻസികയുടെ ഭർത്താവ്. ഇവർ ഇരുവരും നേരത്തെ ഒരുമിച്ച് ബിസിനസ് സംരംഭങ്ങൾ ഒക്കെ ചെയ്തിട്ടുണ്ട് ഇതിൽ നിന്നും ഉടലെടുത്ത സൗഹൃദത്തിന് ശേഷമാണ് വിവാഹജീവിതത്തിലേക്ക് ഇരുവരും കടക്കുന്നത്.

മറ്റുള്ള താരങ്ങളെ പോലെയല്ല ഒരു വ്യത്യസ്തതയാർന്ന തീരുമാനവുമായി ആണ് വിവാഹദിനത്തിൽ ഹൻസിക എത്തിയിരിക്കുന്നത്. തന്റെ വിവാഹം കൂടാനായി ഹൻസിക ക്ഷണിച്ചിരിക്കുന്നത് ധനികരായ സിനിമ താരങ്ങളെയല്ല മറിച്ച് പാവപ്പെട്ട വീട്ടിലെ കുട്ടികളെയാണ് ഹൻസികയുടെ വിവാഹത്തിന് പങ്കെടുക്കാൻ താരം ക്ഷണിച്ചിരിക്കുന്നത്. ഹൻസികയുടെ വിവാഹത്തിന് പങ്കെടുക്കാൻ നിരവധി ഉടുപ്പുകളും മറ്റും ലഭിച്ച കുട്ടികൾ സന്തോഷം പങ്കിടുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നിരവധി എൻജിഒകളുമായി ചേർന്ന് ഹൻസിക പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കുട്ടികൾക്ക് വിവാഹദിനത്തിനുള്ള ക്ഷണവും. താരത്തിന്റെ ഈ പ്രവർത്തിക്ക് നിരവധി അഭിനന്ദനങ്ങളും, അതോടൊപ്പം നിറഞ്ഞ കൈയ്യടികളോടെയാണ് ഈ വാർത്ത ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

To Top