Celebrity News

ഇത് ജാനു തന്നെയാണോ? ഗ്ലാമറസ് ലുക്കിൽ ഗൗരി കിഷൻ – Gouri Kishan in a glamorous look

96 എന്ന തന്റെ ആദ്യ സിനിമയിലൂടെ മലയാളികളുടെയും തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെയും മനസ്സിൽ ഇടം നേടിയ താരമാണ് ഗൗരി കിഷൻ. (Gouri Kishan in a glamorous look)

ആദ്യ ചിത്രത്തിൽ തന്നെ മികച്ച അഭിനയം കാഴ്ചവച്ച ഗൗരി വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ മനസ്സിലും ഇടം നേടാൻ താരത്തിന് സാധിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലുമാണ് ഇപ്പോൾ താരം പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. താരം സുഹൃത്തുക്കൾക്കൊപ്പം ഗോവയിൽ അടിച്ചുപൊളിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്.

ഇപ്പോൾ സുഹൃത്തുക്കൾക്കൊപ്പം ഗോവയിലാണ് താരം. ഗൗരി തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചിരിക്കുന്നത് എന്നാൽ ചിത്രത്തിന് പലവിധത്തിലുള്ള കമന്റുകളും ലഭിക്കുന്നുണ്ട്. ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ ആരാധകർക്ക് അത്ര പ്രിയം തോന്നിയിട്ടില്ല അതിനാൽ തന്നെ നിരവധി പേർ ചിത്രങ്ങൾക്കു നേരെ വിമർശനങ്ങളും നൽകിയിട്ടുണ്ട്. ഇത് ഞങ്ങളുടെ ജാനു വല്ല ഗൗരിയിൽ നിന്നും ഇങ്ങനെ പ്രതീക്ഷിച്ചില്ല, ഇങ്ങനെ വേണ്ടിയിരുന്നില്ല അങ്ങനെ നിരവധി കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. അതുകൂടാതെ നല്ലതാണ് എന്ന രീതിയിലുള്ള കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

മലയാളത്തിൽ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത് അനുരാഗം, ലിറ്റിൽ മിസ്‌ റാവുത്തർ എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. ലിറ്റിൽ മിസ് റാവുത്തർ എന്ന സിനിമയിൽ ഷേർഷ ഷെരീഫ് ആണ് ഗൗരിയുടെ നായകനായി എത്തുന്നത് നവാഗതനായ വിഷ്ണു ദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉയരം കുറഞ്ഞ പെൺകുട്ടിയും ഉയരമുള്ള ആണും തമ്മിലുള്ള പ്രണയമാണ് ഈ ചിത്രം, ഷേർഷ ഷെരീഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്

To Top