തിരിച്ചു വരവിൽ ഒന്നൊന്നര പൊളി ആണല്ലോ,ഗ്ലാമസ് ലുക്കിൽ ഭാമ

ശാലീന സൗന്ദര്യമായി മലയാളികളുടെ മനസ്സിൽ കടന്നുവന്ന താര സുന്ദരി ആയിരുന്നു ഭാമ. നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ ലോകത്തേക്ക് ഭാമ കടന്നുവരുന്നത് വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു മാറിയ താരം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെ ആക്ടീവായ താരമാണ്.

ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഭാമയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

പതിവിൽ നിന്നും വിപരീതമായി ഗ്ലാമറസ് ലുക്കിലാണ് താരം ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. തിളക്കമുള്ള പച്ച ലൂസ് ടോപ്പും,അഴിച്ചിട്ട തലമുടിയും, കൂളിംഗ് ഗ്ലാസ് ബൂട്ട്സുമാണ് ഭാമയുടെ വേഷം. ലണ്ടനിലെ ഡബിൾ ഡക്കർ ബസ്സിനു മുന്നിൽ നിന്നും പോസ് ചെയ്ത ചിത്രങ്ങളാണ് ഭാമ പങ്കു വെച്ചിട്ടുള്ളത്. ബ്ലും എഫ് ആണ് ഫോട്ടോഗ്രാഫി.

ലോഹിതദാസിന്റെ സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരം ഖിലാഫത്ത് എന്ന സിനിമയിലാണ് ഭാമ അവസാനമായി അഭിനയിച്ചത്. 2020 ജനുവരിലാണ് ബിസിനസുകാരനായ അരുൺ ജഗദീഷുമായി ഭാമവിവാഹിതയായത്. ഒരു മകളുമുണ്ട്. വാസുകി എന്ന പേരിൽ ഒരു ബൊട്ടീക് ഭാമ തുടങ്ങിയിട്ടുണ്ട് .