Guinness Pakru talk on fathers Day: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഗിന്നസ് പക്രു. താരത്തെപ്പോലെ തന്നെ താരത്തിന്റെ കുടുംബത്തിനെയും മലയാളികൾക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ്. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ള താരം ഫാദേഴ്സ് ഡേ യിൽ മനോരമ ഓൺലൈൻ ചാനലിൽ നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
സാധാരണഗതിയിൽ ഫാദേഴ്സ് ഡേ ഒന്നും ആഘോഷിക്കാറില്ല കുട്ടിക്കാലത്ത് ഒന്നും അങ്ങനെ ചെയ്തിട്ടുമില്ല അന്നൊക്കെ ഫാദേഴ്സ് ഡേ എന്നാണെന്ന് പോലും അറിയില്ല. പക്ഷേ ഇന്നത്തെ തലമുറയിലുള്ള കുട്ടികൾക്ക് അങ്ങനെയല്ല, അവർക്ക് ഇതൊക്കെ ഭയങ്കര സന്തോഷമാണ് ഒരിക്കൽ ഒരു ഫാദേഴ്സ് ഡേയ്ക്ക് മകൾ എനിക്കൊരു സർപ്രൈസ് ഗിഫ്റ്റ് തന്നു.
എന്നെ വരച്ചിട്ട് അതിൽ ഹാപ്പി ഫാദേഴ്സ് ഡേ ലവ് യു ഫാദർ എന്നൊക്കെ എഴുതി കളർ അടിച്ച് ഒരു ചെറിയ കാർഡ് പോലൊരു സാധനം ഉണ്ടാക്കി. അപ്പോഴാണ് ഇതൊക്കെ ഇവർക്ക് വലിയ കാര്യമാണെന്ന് ഞാൻ മനസ്സിലാക്കിയത്.
എന്നാൽ ഇത്തവണത്തെ ഫാദേഴ്സ് ഡേ യുടെ ഏറ്റവും വലിയ പ്രത്യേകത എന്നാൽ ഞാൻ വീണ്ടും ഫാദർ ആയി എന്നതാണ് ഒരു ചെറിയ ആളുകൂടി വീട്ടിൽ വന്നു അത് എല്ലാവർക്കും സന്തോഷം തരുന്ന ഒരു കാര്യമാണ് ഇപ്പോൾ എല്ലാവരുടെയും ഫോക്കസ് ചെറിയ മോളിലാണ് അവളാണ് എന്റെ കേന്ദ്ര കഥാപാത്രം.
രണ്ടു പെൺകുട്ടികളുടെ അച്ഛനായതിനു ശേഷം വരുന്ന ആദ്യത്തെ ഫാദേഴ്സ് ഡേ ആണ് ഈ ദിവസം അതുകൊണ്ട് തന്നെ പ്രഷ്യസ് ആണ് ഇനി വരുന്ന ഓരോ ദിവസങ്ങളും കൂടുതൽ പ്രഷ്യസാണ്.
മകളെ എൽകെജിയിൽ പഠിക്കുന്ന സമയത്ത് സ്കൂളിലെ പരിപാടിയിൽ വിശിഷ്ടാതിഥിയായി ഞാൻ പോയിരുന്നു. അന്ന് ഉദ്ഘാടനത്തിന് ശേഷം മകളുടെ ഒരു ഡാൻസ് ഉണ്ടായിരുന്നു എന്റെ മുന്നിൽ വച്ച് അന്ന് അവൾ സ്റ്റേജിൽ കയറി ഡാൻസ് ചെയ്തു അച്ഛൻ എന്ന നിലയിൽ അന്ന് ഒരുപാട് സന്തോഷം തോന്നി അവൾ പെർഫോം ചെയ്യുന്നത് കണ്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞുവെന്നും ഗിന്നസ് പക്രു പറയുന്നുണ്ട്. ദീപ്ത കീർത്തി, ദ്വിജ കീർത്തി എന്ന മക്കളാണുള്ളത്.