മലയാളി പ്രേക്ഷകർക്കിടയിൽ എന്നും ഇഷ്ടപ്പെടുന്ന താര ദമ്പതികൾ ആണ് നസ്രിയയും ഫഹദ് ഫാസിലും. ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമാ സെറ്റിൽ നിന്നും തുടങ്ങിയ പ്രണയമാണ് ഇവരെ വിവാഹത്തിൽ എത്തിച്ചത്. എന്നാൽ അതിന് കാരണം താനാണെന്നാണ് നിത്യ പറയുന്നത്. ജെ ബി ജംഗ്ഷൻ എന്ന പരിപാടിയിൽ വച്ചാണ് ഇക്കാര്യത്തെക്കുറിച്ച് നിത്യ മേനോൻ മനസ്സുതുറക്കുന്നത്. Fahadh Faaz and Nazriya came together because of me, Nithya Menon
2014 ഓഗസ്റ്റ് 21നാണ് ഇരുവരുടെയും വിവാഹം നടന്നത്. ചിത്രം ഗംഭീരമാവുകയും കരിയരിൽ ഹിറ്റ് ചിത്രം ആവുകയും ബാംഗ്ലൂർ ഡേയ്സ് ചെയ്തിരുന്നു. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിൽ നസ്രിയ ചെയ്ത കഥാപാത്രത്തിന്റെ പേര് ദിവ്യ എന്നായിരുന്നു എന്നാൽ സംവിധായകയായ അഞ്ജലി തന്നെയാണ് ഈ കഥാപാത്രത്തിന് വേണ്ടി സമീപിച്ചത്.
എന്നാൽ മറ്റു സിനിമകളുടെ തിരക്ക് മൂലം ആ പ്രധാന കഥാപാത്രം ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞു എങ്കിൽ ഏതെങ്കിലും ചെറിയ വേഷമെങ്കിലും ചെയ്യുമോ എന്ന് പറഞ്ഞാണ് ഫഹദ് ഫാസിലിന്റെ മുൻ കാമുകിയുടെ വേഷം തനിക്ക് നൽകിയത് എന്നാണ് നിത്യ പറയുന്നത്.
സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ലീഡ് റോൾ അവതരിപ്പിക്കാൻ കഴിയാതെ വന്നതിൽ കുറ്റബോധം തോന്നിയൊ എന്ന് ജോൺ ബ്രിട്ടാസ് ചോദിക്കുകയും ചെയ്തു എന്നാൽ അങ്ങനെയൊന്നും തോന്നിയിട്ടില്ല എന്നും ആ സിനിമയിൽ ഒരുപാട് കാര്യങ്ങൾ സംഭവിച്ചു. അന്ന് ഞാൻ അങ്ങനെ പറഞ്ഞതുകൊണ്ടാണ് നസ്രിയയും ഫഹദും വിവാഹിതരായത്. അവരോട് ഇപ്പോൾ ഞാൻ പറയാറുണ്ട് ഞാൻ കാരണമാണ് നിങ്ങൾ ഒന്നിച്ചതെന്ന് ഓർമ്മ വേണമെന്ന്.
അതുകൊണ്ട് തന്നെ അതൊക്കെ വിധിയാണെന്ന് ഞാൻ കരുതുന്നതെന്നും അതൊക്കെ സംഭവിക്കാൻ ഇരുന്നത് തന്നെയാണെന്നും ഇതൊന്നും നമ്മുടെ കയ്യിൽ നിൽക്കുന്നതല്ല എന്നുമാണ് നിത്യ പറഞ്ഞത്.