Breaking News

ഉണ്ണി മുകുന്ദൻ ഞാൻ പ്രതീക്ഷിച്ചത് പോലെയല്ല, ഉണ്ണിക്ക് എതിരെ ഗുരുതര ആരോപണവുമായി നടൻ ബാല – Elizabeth Bala about Unni Unni Mukundan

ഉണ്ണി മുകുന്ദൻ തന്നെ പറ്റിച്ചെന്ന് ബാല, ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണവുമായി ബാലരംഗത്ത്. സോഷ്യൽ മീഡിയയിൽ ഈയടുത്ത കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വ്യക്തിയാണ് ബാല.(Elizabeth Bala about Unni Unni Mukundan)

ബാലയുടെ ചില തുറന്ന് പറച്ചിലുകളാണ് വലിയതോതിൽ തന്നെ അദ്ദേഹത്തെ ഇത്രയും ഫേമസ് ആക്കിയത്. എന്നാൽ ഇപ്പോൾ നടൻ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണവുമായാണ് ബാല എത്തിയിരിക്കുന്നത്.

ഉണ്ണി മുകുന്ദന്റെ ഏറ്റവും അടുത്തകാലത്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു ഷഫീക്കിന്റെ സന്തോഷം എന്നത്. അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയാണ് ചിത്രം നിർമ്മിച്ചത്.
ഏറെനാളുകൾക്കു ശേഷം ബാല ഈ ചിത്രത്തിൽ ഒരു തിരിച്ചുവരവ് നടത്തിയിട്ടുണ്ട് ഇപ്പോൾ ഉണ്ണി മുകുന്ദൻ ഈ സിനിമയിലെ ഒരു ടെക്നീഷ്യന് പോലും പണം നൽകിയില്ല എന്ന ആരോപണവുമായി ആണ് ബാല എത്തിയിരിക്കുന്നത് സ്ത്രീകൾക്ക് മാത്രം തുക നൽകി എന്നും സംവിധായകൻ അടക്കമുള്ള വരെ ഉണ്ണി മുകുന്ദൻ പറ്റിക്കുകയാണ് ചെയ്തതെന്നാണ് ബാല പറയുന്നത്.

പകലന്തിയോളം കഷ്ടപ്പെട്ട് ടെക്നീഷ്യന്മാർക്ക് പോലും ഉണ്ണി പണം നൽകിയില്ല എന്ന് ബാല പറയുന്നത്. സിനിമയിൽ പ്രവർത്തിച്ചവർക്ക് പണം നൽകാതെ ഒന്നരക്കോടിയോളം രൂപയുടെ കാർ ഉണ്ണിമുകുന്ദൻ വാങ്ങിയെന്നും ബാല പറയുന്നുണ്ട്. പണം വേണമെങ്കിൽ ഞാൻ വേണ്ടെന്നു വയ്ക്കാം പക്ഷേ പാവങ്ങളുടെ പണം കൊടുക്കണം എന്നും അവർക്ക് ആവശ്യങ്ങൾ ഉണ്ടെന്നാണ് ബാല പറഞ്ഞത്. ഞാൻ പ്രതീക്ഷിച്ച ഒരു സ്വഭാവമല്ല ഉണ്ണിമുകുന്ദന്റെ എന്നും നല്ലൊരു നടനാണെന്നും താരം പറയുന്നുണ്ട്.

ഉണ്ണി മുകുന്ദൻ, ബാല എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി അനൂപ് പന്തളം സംവിധാനം ചെയ്ത ചിത്രമാണ് ഷഫീക്കിന്റെ സന്തോഷം 25നാണ് സിനിമ തിയേറ്ററുകളിൽ എത്തിയത് ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു കോമഡി വേഷത്തിൽ ആയിരുന്നു ചിത്രത്തിൽ ബാല എത്തിയിരുന്നത്.

To Top