ദുൽഖർ നായകനായി ഏറ്റവും ഒടുവിൽ എത്തിയ തെലുങ്ക് ചിത്രമാണ് ‘സീതാ രാമം’. മലയാളത്തിലും പ്രദർശനത്തിന് എത്തിയ ചിത്രം ഹനു രാഘവപ്പുഡി ആണ് സംവിധാനം ചെയ്‍തതത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ‘സീതാ രാമം’ ചിത്രം ഹിന്ദിയിലും പ്രദർശനത്തിന് എത്തുന്നുവെന്നതാണ് പുതിയ വാർത്ത.’സീതാ രാമം’ ഹിന്ദി ഡബ്ബ്‍ഡ് പതിപ്പ് സെപ്റ്റംബർ രണ്ടിനാണ് റിലീസ് ചെയ്യുന്നത്. പെൻ സ്റ്റുഡിയോസ് ആണ് ഹിന്ദി തിയറ്റർ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ‘സീതാ രാമം’ സ്വീകരിച്ച തെലുങ്ക് പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ദുൽഖർ നേരത്തെ രംഗത്ത് എത്തിയിരുന്നു.ലഫ്റ്റനന്റ് റാം’ എന്ന കഥാപാത്രമായി ദുൽഖർ എത്തിയ ചിത്രം കശ്‍മിർ,
ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. വിശാൽ ചന്ദ്രശേഖർ ചിത്രത്തിന്റെ സംഗീതസംവിധാനവും പി എസ് വിനോദ്, ശ്രേയസ് കൃഷ്‍ണ എന്നിവർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. തരുൺ ഭാസ്‌കർ, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.എന്നാൽ അവിടെ നടന്ന ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ചിത്രത്തിൽ ദുൽഖുറിന്റെ അഭിനയം വളരെ മികച്ചത് ആണ് എന്നും ഷാരൂഖാൻ പോലെ ആണ് എന്നും ആണ് ഓരോ പ്രേക്ഷകരും പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,