മണിരത്നത്തിന്റെ ഒകെ കൺമണി എന്ന സിനിമയിലൂടെയാണ് ദുൽഖർ തമിഴകത്ത് എത്തിയത്. സിനിമ വൻ വിജയമാകുകയും തെന്നിന്ത്യയിൽ ദുൽഖറിന് ആരാധകപിന്തുണ കൂടുകയും ചെയ്‍തു. ഒകെ കൺമണി ഇപ്പോൾ ഹിന്ദിയിലേക്കും എത്തിക്കുകയാണ്. അതേസമയം ദുൽഖർ വീണ്ടും തമിഴിൽ നായകനാകുന്നുവെന്നതാണ് പുതിയ വാർത്ത.ഒരു റൊമാന്റിക് എന്റർടൈനർ സിനിമയായിട്ടാണ് ദുൽഖറിന്റെ പുതിയ തമിഴ് സിനിമ ഒരുക്കുന്നത്. കാർത്തിക് ആണ് സംവിധായകൻ. മൂന്നു നായികമാരുണ്ടാകുമെന്നുമാണ് വാർത്ത. നിവേദ, മേഘാ ആകാശ് എന്നിവരുടെ പേരാണ് ഇപ്പോൾ നായികമാരായി പറഞ്ഞുകേൾക്കുന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മണിരത്നത്തിന്റെ ഒ കെ കൺമണിക്കുശേഷം മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ വീണ്ടും തമിഴിൽ വേഷമിടുന്നു.
നവാഗത സംവിധായകൻ രാ കാർത്തികിന്റെ ചിത്രത്തിലാണ് ദുൽഖർ തമിഴിൽ വീണ്ടും എത്തുന്നത്. റൊമാന്റിക് എന്റർടെയ്നറും ഒപ്പം റോഡ് മൂവിയുമാകും രാ കാർത്തികിന്റെ ചിത്രം. ദുൽഖറിന്റെ ഡേറ്റ് ലഭിച്ചാൽ ഉടൻ ചിത്രീകരണം തുടങ്ങിയേക്കും. ചിത്രത്തിൽ ദുൽഖറിന് മൂന്ന് നായികമാർ ഉണ്ടാകും. എന്നാൽ, ഇവർ ആരൊക്കെയെന്ന് ഉറപ്പാക്കിയിട്ടില്ല. കൂടുതൽ വിശദാംശം ഉടൻ വെളിപ്പെടുത്തുമെന്ന് സംവിധായകൻ പറഞ്ഞു. എന്നാൽ ഇതിനെ കുറിച്ച കൂടുതൽ വാർത്തകൾ ഒന്നും ഇതുവരെ സോഷ്യൽ മീഡിയയിൽ വന്നിട്ടില്ല കൂടുതൽ അറിയാൻ വീഡിയോ കാണുക ,
