ഭക്ഷണ വിഭവങ്ങളിൽ മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഹിറ്റ് കോമ്പിനേഷൻ ആണ് പഴംപൊരിയും ബീഫും.ഇതെന്തു കോമ്പിനേഷൻ ആണെന്ന് ആദ്യകാലങ്ങളിൽ പലർക്കും തോന്നിയെങ്കിലും പിന്നീട് അങ്ങ് വൻ ഡിമാൻഡ് ഉള്ള ഒരു വിഭവമായി മാറുകയായിരുന്നു. ചെറിയ തട്ടുകട മുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ വരെ ഇന്നിത് സുലഭമാണ്. തന്റെ ജീവിതത്തിലേക്ക് ഈ ഹിറ്റ് കോമ്പിനേഷൻ വന്നതിനെ കുറിച്ചാണ് ദിലീപ് ഇപ്പോൾ പറയുന്നത്. ഒരു ഓൺലൈൻ ചാനൽ നൽകിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം പറയുന്നത്.
കോളേജ് കാലഘട്ടത്തിൽ മിമിക്രി പരിപാടികൾക്ക് പോകുന്ന സമയത്താണ് രുചിയേറിയ കൂട്ടുകെട്ട് ദിലീപ് കണ്ടെത്തുന്നത്. ദേ പുട്ട് ദുബായ് എന്ന യൂട്യൂബ് ചാനൽ എത്തിയ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ദിലീപിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഭക്ഷണശാലയാണ് സ്ഥാപനത്തിലെ ദുബായ് കേന്ദ്രത്തിൽ നിന്നും ദിലീപും കുടുംബവും എത്തിയപ്പോൾ പകർത്തിയ വീഡിയോ ആണ് ഇത്.
ഞാനാണ് ഈ കോമ്പിനേഷൻ കണ്ടുപിടിച്ചതെന്ന് ഞാൻ അവകാശപ്പെടുന്നതല്ല എന്നാലും എനിക്ക് തോന്നുന്നു 87 – 90 കാലഘട്ടത്തിൽ ഞാൻ മഹാരാജാസ് കോളേജിൽ പഠിക്കുന്ന സമയം അന്ന് ആഴ്ചയിൽ മിമിക്രി പ്രോഗ്രാമുകൾക്കായി പോകുമായിരുന്നു തിരുവനന്തപുരം ഭാഗത്തേക്ക് പ്രോഗ്രാം ഉണ്ടെങ്കിൽ ആലപ്പുഴയിൽ ഞങ്ങൾ സ്ഥിരമായി കയറുന്ന ഒരു കടയുണ്ട് അവിടെ കയറി ചായ കുടിച്ചു പോകുന്നതാണ് പതിവ്. ഞാൻ അന്ന് പഴംപൊരിയും ചായയും ആണ് പറഞ്ഞത് വേറെ ആളുകൾ പൊറോട്ടയും ബീഫ് റോസ്റ്റും എല്ലാം പറഞ്ഞിരുന്നു ഇതെല്ലാം ഒരുമിച്ചാണ് കൊണ്ടുവന്നത് പഴംപൊരി എടുത്തപ്പോൾ ബീഫ് റോസ്റ്റിലേക്ക് അറിയാതെ വീണുപോയി. അതെടുത്ത് കഴിച്ച് കഴിഞ്ഞപ്പോൾ എന്തോ നല്ല ടേസ്റ്റ് അപ്പോൾ തന്നെ ഞാൻ ബീഫ് റോസ്റ്റിൽ ഒന്നുകൂടി ചേർത്ത് കഴിച്ചു നോക്കി.
നല്ല രുചി തോന്നിയപ്പോൾ മറ്റുള്ളവരോടും പറഞ്ഞു താൻ ആദ്യം ഈ കോമ്പിനേഷനെ കുറിച്ച് പറഞ്ഞപ്പോൾ കൂട്ടുകാർ കളിയാക്കി എന്നും പിന്നീടും എല്ലാവർക്കും ഇഷ്ടമായി എന്ന് ദിലീപ് പറയുന്നുണ്ട് അതിനു ശേഷം.
ആ ഹോട്ടലിൽ ചെന്ന് സ്ഥിരമായി ഞങ്ങൾ പഴംപൊരിയും ബീഫ് റോസ്റ്റും ഓർഡർ ചെയ്യാൻ തുടങ്ങി ഒടുവിൽ ആ ഹോട്ടലിൽ ഇന്ന് പഴംപൊരിയും ബീഫ് റോസ്റ്റും എന്നുള്ള ഒരു മെനു തന്നെ ഉണ്ടെന്നാണ് തന്റെ ഓർമ്മയെന്നും ദിലീപ് പറയുന്നുണ്ട്. റാഫിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന വോയിസ് ഓഫ് സത്യനാഥൻ ആണ് ദിലീപിന്റെ പുതിയ ചിത്രം.