വിവാദങ്ങളിൽ പെട്ട് സിനിമയിൽ നിന്നൊരു ചെറിയ ഇടവേള എടുത്തെങ്കിലും സിനിമയിൽ വീണ്ടും സജീവമാവാൻ ഒരുങ്ങുകയാണ് ജനപ്രിയ നായകൻ ദിലീപ് . ഇപ്പോൾ താരം നൽകിയ ഇന്റർവ്യൂവിൽ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രദ്ധേയമാകുന്നത്. വോയിസ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ ഭാഗമായി ദിലീപ് പറഞ്ഞ വാക്കുകളാണ് ഇവ
ദിലീപിന്റെ വാക്കുകൾ ഇങ്ങനെ പുതിയ സിനിമ ഇറങ്ങുമ്പോൾ ഭയമില്ല കൂടുതലും ചിരിപ്പിക്കുന്ന സിനിമകളാണ് ചെയ്തിട്ടുള്ളത് ആ സ്നേഹം ജനങ്ങൾക്ക് എന്നും എന്നോട് ഉണ്ട് ഞാൻ വല്ലാത്തൊരു കാലഘട്ടത്തിൽ നിന്നപ്പോൾ ഇറങ്ങിയ രാമലീലയാണ് ജന പിന്തുണ എത്രത്തോളം എനിക്കുണ്ടെന്ന് മനസ്സിലാക്കി തന്നത് അത് വിജയിപ്പിച്ചത് പോലെ ഈ സിനിമ കാണാനും ജനങ്ങൾ തിയേറ്ററിൽ എത്തും എന്ന് വിശ്വാസമുണ്ടെന്ന് ദിലീപ് പറയുന്നു.
ഇതുകൂടാതെ സിനിമയിൽ ഒരു അഭിനേതാവായ ജോജുവിനെക്കുറിച്ചും ദിലീപ് പറയുന്നുണ്ട്. പണ്ട് സിനിമാ സെറ്റുകളിൽ നോക്കി നിന്നിരുന്ന ജോജുവിന്റെ വളർച്ച ഇപ്പോൾ കാണാൻ സാധിച്ചു. എന്തായാലും ജനപ്രിയ നായകന്റെ ദിലീപിന്റെ പുത്തൻ ചിത്രത്തിനായി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്