Press "Enter" to skip to content

കണ്ണീരോടെ ഗായിക ചിത്ര മകളെ കുറിച്ച് പറഞ്ഞത് കേട്ടോ

Rate this post

മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനങ്ങൾ ആലപിച്ച പ്രശസ്ത പിന്നണി ഗായിക കെ എസ് ചിത്ര, അന്തരിച്ച മകൾ നന്ദനയെ ഓർത്ത് തന്റെ സോഷ്യൽ മീഡിയ പേജിൽ ഹൃദയഭേദകമായ ഒരു പോസ്റ്റ്‌ പങ്കുവെച്ചു. ചിത്ര, ദുബായിയിൽ ഏ ആർ റഹ്മാന്റെ സംഗീത പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ്, 9 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന കുട്ടി അബദ്ധത്തിൽ നീന്തൽക്കുളത്തിൽ വീണ് മുങ്ങിമരിച്ചത്. വളരെ അതികം വിഷമം ഉണ്ടാക്കിയ ഒരു കര്യം ആയിരുന്നു അത് , 2011 ഏപ്രിൽ 14-നാണ് മലയാളികളുടെ ഇഷ്ട ഗായിക കെ എസ് ചിത്രയുടെ ഏക മകൾ നന്ദന ഈ ലോകത്തോട് വിട പറഞ്ഞത്. മകളുടെ വേർപാടിന്റെ 11-ാം വാർഷികത്തിൽ, വൈകാരികമായ ഒരു സന്ദേശം ഉൾക്കൊള്ളുന്ന മകളുടെ ഒരു ചിരിച്ച മുഖമാണ് ചിത്ര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. “നമ്മുടെ സ്നേഹം ഒരിക്കലും നമ്മുടെ ഓർമ്മകളേക്കാൾ അധികമാകില്ല, ഓർമ്മയുള്ളിടത്തോളം അവ നമ്മുടെ ഹൃദയത്തിൽ വസിക്കും.

 

 

പ്രിയ നന്ദനയെ മിസ്സ്‌ ചെയ്യുന്നു, ചിത്ര പറഞ്ഞു , ആരാധകരും സഹപ്രവർത്തകരും ഉൾപ്പടെ നിരവധി പേർ ചിത്ര പങ്കുവെച്ച പോസ്റ്റിന് താഴെ സ്നേഹവും പ്രാർത്ഥനയും പങ്കിട്ടു ഇത് എല്ലാം സോഷ്യൽ ലോക, ഏറ്റെടുക്കുകയും ചെയ്തു . മലയാളത്തിലെ ജനപ്രിയ ചിത്രമായ നന്ദനത്തിന്റെ പേരിനെ അനുസ്മരിച്ചാണ് ചിത്ര തന്റെ മകൾക്ക് ‘നന്ദന’ എന്ന് പേരിട്ടത്. നന്ദനം എന്ന ചിത്രത്തിലെ ‘കാർമുകിൽ വർണ്ണന്റെ’ എന്ന ഗാനത്തിന് മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് ചിത്ര നേടിയിട്ടുണ്ട്. മകളുടെ പിറന്നാൾ ദിനത്തിലും ചരമവാർഷികത്തിലും, മകളെ അനുസ്മരിച്ചുകൊണ്ട് ചിത്ര സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെക്കാറുണ്ട്.

More from Celebrity NewsMore posts in Celebrity News »