ആദ്യ സിനിമകൊണ്ട് തന്നെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം നേടിയ വ്യക്തിയാണ് നടൻ പ്രണവ് മോഹൻലാൽ.(Come back son, Mohanlal) മലയാളികളുടെ പ്രിയ താരം മോഹൻലാലിൻറെ മകൻ എന്ന സ്ഥാനം കൊണ്ടും പ്രണവിനെ ഒരുപാട് ആരാധകർ ഉണ്ട്. സിനിമയേക്കാൾ കൂടുതൽ യാത്രകളെ ഇഷ്ടപെടുന്ന ഒരു വ്യക്തിയാണ് പ്രണവ്. യാതൊരു തരത്തിലുള്ള ഉള്ള താര ജാടയും ഇല്ലാതെ, സാധാരണകര പോലെ ജീവിക്കുന്ന വ്യക്തിയാണ് പ്രണവ്. പ്രണവ് യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച ആകാറുണ്ട്. സാഹസികമായ യാത്രകൾ കണ്ട് സോഷ്യൽ മീഡിയയിൽ രസകരമായ കമന്റുകളും പ്രണവിന്റെ നേരെ വരാറുണ്ട്.
എന്നാൽ ഈ അടുത്തിടെ നടന്ന അഭിമുഖങ്ങളിൽ പ്രണവിനെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. യഥാർത്ഥത്തിൽ സിനിമയെ പ്രണയിക്കുന്ന ഒരാളല്ല പ്രണവ് എന്നും, ഒരുപാട് നിര്ബന്ധിച്ചാണ് ആദ്യത്തെ സിനിമ ചെയ്തത് എന്നും മോഹൻലാൽ പറഞ്ഞു.
തികച്ചും സ്വതന്ത്രനായി സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന ആളാണ് പ്രണവ്. അവനെ കുറച്ച് സമയം ആവശ്യമാണ്, മോഹൻലാൽ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി നിൽക്കുന്ന സമയത്ത് തന്നെയാണ് പ്രണവിന്റെ സോഷ്യൽ മീഡിയ പോസ്റ്റും എത്തിയത്. യാത്രക്ക് ശേഷം ഉള്ള ഉന്മേഷം എന്ന ക്യാപ്ഷനോടെ പ്രണവ് പങ്കുവച്ച ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
ഓണവും ആഘോഷങ്ങളും ഇല്ലാത്ത ഒരു മനുഷ്യൻ എന്ന മന്റുകളും ഫോട്ടോക്ക് താഴെ ഉണ്ടായിരുന്നു. എന്തൊരു മനുഷ്യനാണ് ഇത് എന്നും ആളുകൾ ചോദിക്കുന്നു. മകനെ മടങ്ങി വരൂ.. എങ്ങിനെ രസകരമായ നിരവധി മന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.