സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയാകുന്നു, വരൻ ശ്രേയസ്

sruthi

Updated on:

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയാകുന്നു. ശ്രേയസ് മോഹനനാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസുകാരനാണ്, വിവാഹം ജനുവരി 17ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് നടക്കുക റിസപ്ഷൻ ജനുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ചാകും മറ്റു പരിപാടികൾ നടത്തുക.

ബ്രിട്ടീഷ് കൊളംബിയ സർവ്വകലാശാലയിൽ നിന്നുമാണ് ഭാഗ്യ ബിരുദം പൂർത്തിയാക്കിയത്. യു ബി സി സൗഡെർ സ്കൂൾ ഓഫ് ബിസിനസിൽ ആയിരുന്നു പഠനം. സുരേഷ് ഗോപി രാധികാ,-ദമ്പതികളുടെയും മൂത്ത മകളാണ് ഭാഗ്യ.ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ് പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കൾ.