തള്ളുമ്പോൾ മയത്തിൽ ഒക്കെ തള്ളണം, പനി മാറിയ വിവരം പങ്കുവെച്ച് ഭാഗ്യലക്ഷ്മി

sruthi

തന്റെ അസുഖം ഭേദമായെന്നും ആശുപത്രിയിൽ നിന്നും തിരിച്ചുവന്നുവെന്നും നടി ഭാഗ്യലക്ഷ്മി.

കഴിഞ്ഞദിവസമായിരുന്നു എച്ച്1 എൻ 1ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന ചിത്രം ഭാഗ്യലക്ഷ്മി പങ്കുവെച്ചത്.

ഇപ്പോൾ അവസ്ഥ വളരെ മോശമാണെന്നും നിങ്ങൾ സുരക്ഷിതരായിരിക്കൂ എന്നാണ് താരം പറയുന്നത്. എന്നാൽ ഇതിനെ തുടർന്ന് ഭാഗ്യലക്ഷ്മിയുടെ ആരോഗ്യ അവസ്ഥയെക്കുറിച്ച് മോശമായ രീതിയിൽ ചില മാധ്യമങ്ങളിൽ തെറ്റായ ചില വാർത്തകൾ വരികയും ചെയ്തിരുന്നു ഇതിനെ തുടർന്നാണ് നടി തന്നെ പനി മാറിയ വിവരം അറിയിച്ചത്.

പടർന്നു പിടിക്കുന്ന പകർച്ച പനിയുമായി ബന്ധപ്പെട്ട് ആളുകളിൽ അവബോധം ഉണ്ടാക്കാൻ വേണ്ടിയാണ് താനാ ചിത്രം പങ്കുവെച്ചത് തന്റെ അസുഖത്തെ ചില മാധ്യമങ്ങൾ ആഘോഷമാക്കി എന്നും ഭാഗ്യലക്ഷ്മി വീഡിയോയിൽ പറയുന്നുണ്ട്.

കേരളം മുഴുവൻ പനിച്ചു വിറക്കുന്ന കാഴ്ചയല്ലേ ഇപ്പോൾ എല്ലാവരും ഒന്ന് സൂക്ഷിച്ചിരിക്കട്ടെ എന്ന് കരുതലിലാണ് ഞാൻ അങ്ങനെ ഒരു പോസ്റ്റ് ഇട്ടത് അതിനെ ഓൺലൈൻ മാധ്യമങ്ങൾ ഒക്കെ എടുത്ത് അയ്യോ ആർക്കും ഇങ്ങനെയൊരു മഹാരോഗം വരല്ലേ എന്ന് തരത്തിൽ വാർത്തകൾ ഉണ്ടാക്കി. തള്ളുമ്പോൾ കുറച്ചു മയത്തിലൊക്കെ തള്ളേണ്ട എനിക്ക് ഇപ്പോ അസുഖം ഒന്നുമില്ല ക്ഷീണം ഒക്കെ മാറി കുളിച്ചു. ആളുകൾക്ക് ഒരു അവബോധം ഉണ്ടാക്കാൻ വേണ്ടി ഇട്ടതാണ് പക്ഷേ ഓൺലൈൻ മാധ്യമങ്ങൾ ഇത്രയും ആഘോഷമാക്കും എന്നും കരുതിയില്ല എന്ന് ഭാഗ്യലക്ഷ്മി പറയുന്നു.