അനുദിനം കേരളത്തിൽ പനിബാധിതരുടെ എണ്ണം വർധിച്ചുവരികയാണ്, ഡെങ്കി പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും ഓരോ ദിവസം കൂടുന്തോറും കൂടുകയാണ്.
ഇപ്പോൾ ഡബ്ബിങ് ആർട്ടിസ്റ്റും നടിയും ആയ ഭാഗ്യലക്ഷ്മി പങ്കുവെച്ച വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്
. തനിക്കിപ്പോൾ എച്ച് 1 എൻ 1 പനിയാണെന്ന് പറഞ്ഞുകൊണ്ട് താരം തന്നെ ചിത്രം പങ്കുവെച്ചിട്ടുണ്ട്,
ചിത്രത്തിൽ വളരെ ക്ഷീണിച്ച അവസ്ഥയിലാണ് ഭാഗ്യലക്ഷ്മിയെ കാണാൻ സാധിക്കുന്നത് ഇപ്പോൾ അവസ്ഥ വളരെ മോശമാണെന്നും നിങ്ങൾ സുരക്ഷിതരായിരിക്കൂ എന്നാണ് താരം പറയുന്നത്.
താരം പങ്കുവെച്ച് ചിത്രത്തിന് താഴെയും നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത് എത്രയും പെട്ടെന്ന് തന്നെ അസുഖം മാറി തിരിച്ചു വരണമെന്നും ഞങ്ങളുടെ പ്രാർത്ഥനയും സ്നേഹവും എന്നും ഉണ്ടാകുമെന്നും ആരാധകർ പറയുന്നുണ്ട്.
കഴിഞ്ഞദിവസം രചന നാരായണൻകുട്ടിയും പനിബാധിച്ച് അഡ്മിറ്റ് ആയതിന്റെ വിവരങ്ങൾ പങ്കുവെച്ചിരുന്നു, ഇതുകൂടാതെ സൂര്യ ഇഷാൻ, രഞ്ജു രഞ്ജിമാർ തുടങ്ങിയ സെലിബ്രിറ്റികളും പനിബാധിതരാണ്.
വ്യക്തി ശുചിത്വം പരിസരം ശുചിത്വവും എല്ലാവരും പ്രത്യേകം ശ്രദ്ധിക്കാൻ ശ്രമിക്കണം. പനിബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ എല്ലാവരും മുൻകരുതൽ എടുക്കുകയും വേണം.