മലയാളത്തിന്റെ ലേഡീസ് സൂപ്പർസ്റ്റാർ എന്ന പദവിയിലേക്ക് മികവുറ്റ താരമാണ് മഞ്ജു വാര്യർ. അഭിനയമികവും കൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ മഞ്ജുവാര്യർ എല്ലാവരുടെയും മനസ്സ് കീഴടക്കി. വിവാഹശേഷം അഭിനയത്തിൽ നിന്നും വീട്ടു മാറിയ താരം നീണ്ടൊരിടവേളക്കുശേഷമാണ് വീണ്ടും സിനിമയിൽ സജീവമായത്.
രണ്ടാം വരവിൽ മഞ്ജുവാര്യർ പുത്തൻ പരീക്ഷണങ്ങളുടെയും യാത്രകളുടെയും തിരക്കിലാണ്.
ഇത്തവണ ബത് ലേഹിമിൽ ക്രിസ്മസ് ആഘോഷിക്കുന്ന മഞ്ജു വാര്യരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ബത് ലേഹിമിൽ
നടക്കുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് നടനും അവതാരകനുമായ ആർ. ജെ മിഥുനാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
“മഞ്ജു ഇൻ ബത് ലേഹം എന്നാണ് വീഡിയോയ്ക്ക് തലക്കെട്ടായി നൽകിയിരിക്കുന്നത്. ഇതിനോടകം തന്നെ ക്രിസ്മസ് ആഘോഷം ഗംഭീരമാക്കിയ മഞ്ജുവാര്യരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി എന്ന് തന്നെ പറയാം.
നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. രണ്ടാം വരവിൽ മഞ്ജു വാര്യരെ കാത്തിരിക്കുന്നത് മികച്ച ബിഗ് ബജറ്റ് ചിത്രങ്ങളാണ് തല അജിത്ത് നായകനായ തുണിവ് ആണ് മഞ്ജു വാര്യരുടെ റിലീസിന് ഒരുങ്ങിയിരിക്കുന്ന ഒരു ചിത്രം. പൊങ്കലിലായിരിക്കും ചിത്രം തിയേറ്ററുകളിൽ എത്തുക. വൈവിധ്യമാർന്ന വേഷങ്ങളും മറ്റു ഭാഷകളിൽ നിന്നും ഉള്ള അവസരങ്ങളും ഒക്കെയായി മഞ്ജുവാര്യർ ഇപ്പോൾ തിരക്കിലാണ്. ഓരോ ചിത്രത്തിനും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.