Celebrity News

ഏഷ്യൻ അക്കാദമിയിൽ മികച്ച സംവിധായകനായി ബേസിൽ ജോസഫ് – Basil Joseph

ഏഷ്യൻ അക്കാദമി അവാർഡിൽ ഫിക്ഷൻ വിഭാഗത്തിൽ മികച്ച സംവിധായകനായി ബേസിൽ ജോസഫിനെ തിരഞ്ഞെടുത്തു. ടോവിനോ തോമസ് നായകനായ മിന്നൽ മുരളി എന്ന ചിത്രത്തിനാണ് ബേസിൽ ജോസഫിന് അവാർഡ് ലഭിക്കുന്നത്.(Basil Joseph won Best Director at the Asian Academy Awards)

സിംഗപ്പൂരിൽ നടന്ന ചടങ്ങിൽ 16 രാജ്യങ്ങളിലെ സിനിമകളിൽ നിന്നുമാണ് ബേസിൽ ജോസഫിന്റെ മിന്നൽ മുരളി എന്ന ചിത്രം തെരഞ്ഞെടുത്തത്. ഈ വിവരം തന്റെ സാമൂഹികമാധ്യമങ്ങളിലൂടെയാണ് ബേസിൽ ജോസഫ് അറിയിച്ചത്. നെറ്റ് ഫ്ലിക്സിൽ സ്ട്രീം ചെയ്യപ്പെട്ട ചിത്രം ഇന്ത്യയും കടന്ന് ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ പ്രദർശിച്ചിരുന്നു.

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ സൂപ്പർ ഹീറോ ചിത്രം എന്നതിനപ്പുറം സാധാരണ ജനങ്ങളിൽപ്പെട്ട സൂപ്പർ ഹീറോ എന്ന് തോന്നലുണ്ടാക്കാനും ഈ ചിത്രത്തിന് സാധിച്ചു.
ടോവിനോയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങിയ ചിത്രമാണ് മിന്നൽ മുരളി ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സമീർ താഹിർ ആണ്.സംഗീതം ഷാൻ റഹ്മാൻ, ചിത്രത്തിലെ രണ്ട് വമ്പൻ സംഘടനകൾ ഒരുക്കിയിരിക്കുന്നത് വ്ളാഡ് റിംബർഗാണ്.

ചിത്രത്തിൽ തമിഴ് താരം ഗുരു സോമസുന്ദരമാണ് പ്രധാന കഥാപാത്രത്തെ അവതരിച്ചത്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ,മാമുക്കോയ,ഫെമിന ജോർജ് ബിജുക്കുട്ടൻ ബൈജു സ്നേഹ ബാബു ജൂഡ് ആന്റണി, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിച്ചത്. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നടത്തിയിരിക്കുന്നത്.

To Top