Celebrity News

അവതാരകൻ അതിരുവിട്ടു ചെവിക്കല്ലിനിട്ട് ചാമ്പി ബാബു ആൻ്റണി – Babu Antony hit the anchor

ഓണാഘോഷവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ കുടുംബത്തിൽ എല്ലാവർക്കും ഏതെങ്കിലും ആയോധനകല അറിയാമെന്ന് ബാബു ആന്റണി പറഞ്ഞപ്പോൾ ആയോധന കലകളിലെ ഏതെങ്കിലും ഒരു ഐറ്റം കൈരളി ന്യൂസ് പ്രേക്ഷകർക്ക് വേണ്ടി കാണിയ്ക്കാമോ എന്ന റിപ്പോർട്ടർ ചോദിക്കുകയായിരുന്നു.(Babu Antony hit the anchor) ഓണവേഷമൊക്കെയിട്ട് എന്ത് കാണിയ്ക്കാനാണെന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം മറുപടി പറഞ്ഞു.


പിന്നീട്, ഒരാൾ പെട്ടെന്ന് അറ്റാക്ക് ചെയ്യാൻ വന്നാൽ എങ്ങനെ അതിനെ നേരിടാമെന്ന് കാണിച്ചു തരാമെന്ന് ബാബു ആന്റണി പറഞ്ഞു. അദ്ദേഹം പറഞ്ഞതനുസരിച്ച് അറ്റാക്ക് ചെയ്യാൻ ശ്രമിച്ച റിപ്പോർട്ടറെ അപ്പോൾത്തന്നെ ബാബു ആന്റണി ഈസിയായി ഡിഫൻഡ് ചെയ്യുന്നുമുണ്ട്.

ഞാൻ കണ്ണിലാണ് നോക്കുക, കണ്ണിൽ നോക്കിയിട്ടാണ് റിഫ്‌ലക്‌സ് ആക്ഷൻ തീരുമാനിക്കുക. ഇത് പഠിച്ചെടുക്കണമെങ്കിൽ വർഷത്തോളം നമ്മൾ പ്രാക്ടീസ് ചെയ്യണം’, ബാബു ആന്റണി പറഞ്ഞു.

റിഫ്‌ലക്‌സ് ആക്ഷൻ കാണിച്ച ശേഷം റിപ്പോർട്ടറോട് സോറി പറയാനും അദ്ദേഹം മടി കാണിച്ചില്ല. ഇത്തരം ആയോധനകലകൾ ജീവിതത്തിൽ അച്ചടക്കം ഉണ്ടാക്കിയെടുക്കുമെന്നും പേർസണാലിറ്റി ഡെവലപ്പ്‌മെന്റിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓണവുമായി ബന്ധപ്പെട്ട് കൈരളി ന്യൂസ് നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് ഈ രസകരമായ സംഭവം നടന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top