സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് ആര്യൻ ഖാൻ – Aryan Khan

കന്നി അങ്കം കുറിക്കാനായി ഷാരൂഖാന്റെ മകൻ ആര്യൻ ഖാൻ. ബോളിവുഡ് താരം ഷാരൂഖാന്റെ മകൻ സിനിമയിലേക്ക് എത്തുകയാണ് സംവിധായകനാകാനുള്ള ഒരുക്കത്തിലാണ് താരപുത്രൻ. ഷാരൂഖാന്റെയും ഗൗരിയുടെയും നിർമ്മാണ കമ്പനിയായ റെഡ് ചില്ലിസ് എന്റർടൈൻമെന്റ് പിന്തുണയ്ക്കുന്ന തന്റെ ആദ്യ ഫീച്ചർ സ്ക്രിപ്റ്റിന്റെ ഒരു സ്നീക്ക്‌ പീക്കും ആര്യൻ പങ്കുവെച്ചിരുന്നു.Aryan Khan about his directorial debut

സുഹൃത്തായ സിനിമ താരങ്ങളും ആര്യനെ വിജയാശംസകൾ നേരുന്നു. അതോടൊപ്പം ഷാരൂഖാന്റെയും അമ്മയായ ഗൗരിയുടെയും പ്രതികരണം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ചിന്തിക്കുന്നു.. വിശ്വസിക്കുന്നു..സ്വപ്നം കണ്ടു. ഇപ്പോൾ ധൈര്യമായി..ആദ്യസംരംഭത്തിന് നിനക്ക് ആശംസകൾ നൽകുന്നു ഇത് എല്ലാം ഇപ്പോഴും സവിശേഷമാണ്. എന്നാണ് ഷാരൂഖാൻ പറഞ്ഞത്.

2023 ലാണ് ഈ പ്രോജക്ട് നടക്കുക.ആര്യൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുമ്പോൾ ഷാരൂഖാന്റെ മകളായ സുഹാനയും അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നുണ്ട്.ചെയ്യുന്ന സോയ അക്തറിന്റെ അടുത്ത ചിത്രമായ അർച്ചീസിൽ ആണ് സുഹാന അഭിനയിക്കുന്നത്.

ആറ്റ്ലിയുടെ ചിത്രത്തിലാണ് ഷാരൂഖാൻ അഭിനയിക്കുന്നത്. അതേസമയം ആറ്റ്ലി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ ഷാരൂഖാനും നയൻതാരയും ആണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ചിത്രത്തിൽ അന്വേഷണ ഉദ്യോഗസ്ഥയായി നയൻതാരയും. ബോളിവുഡ് താരം ഷാരൂഖാൻ അച്ഛനും മകനുമായി ഇരട്ട വേഷത്തിലാണ് എത്തുന്നത് എന്നാണ് സൂചന. ചിത്രത്തിൽ പ്രിയാമണിയും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Story Highlights:- Aryan Khan about his directorial debut