Celebrity News

എന്റെ കാമുകനെ തട്ടിയെടുത്തത് ഉറ്റ സുഹൃത്താണ് , പ്രണയ നഷ്ടത്തെക്കുറിച്ച് ആര്യ – Arya Badai

ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ ജന ഹൃദയങ്ങളിൽ ഇടം പിടിച്ച താരമാണ് ആര്യ. പിന്നീട് അഭിനേതാവായും അവതാരികയായും താരം തിളങ്ങി. പിന്നീട് ബിഗ് ബോസൽ എത്തിയ താരം തന്റെ ജീവിതത്തെ തുറന്നുകാട്ടി.Arya Badai

വിവാഹമോചിതയായ താരത്തിന് ഉണ്ടായ പ്രണയം തുറന്നു പറഞ്ഞിരുന്നു. എന്നാൽ,മത്സരത്തിനു പുറത്തു വന്ന ആര്യയെ കാത്തിരുന്നത് സന്തോഷകരമായ വാർത്തായായിരുന്നില്ല. ആര്യയുടെ കാമുകൻ ആര്യയുമായി അകന്നു. കൂടാതെ, ഉറ്റ സുഹൃത്തുമായി പ്രണയത്തിലാവുകയും ചെയ്തുവെന്ന് ആര്യ പറയുന്നു.

ഇതോടെ താരം ഡിപ്രഷനിൽ ആവുകയും ഒരുപാട് കരഞ്ഞ് കാലങ്ങൾ കഴിച്ചുവെന്നും താരം പറഞ്ഞു. ഇപ്പോൾ മൂന്നുവർഷം മുമ്പ് നടന്ന പ്രശ്നങ്ങളും സങ്കടങ്ങളും വീണ്ടുമോർമിപ്പിക്കുന്ന സ്ക്രീൻഷോട്ട് താരം പങ്കുവെച്ചിരിക്കുന്നത്.

മൂന്ന് വർഷം മുമ്പ് ആര്യയുടെ കാഞ്ചീവരം ബിസിനസിന്റെ മോഡലായി നിന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ ഫെയ്സ്ബുക്ക് വീണ്ടും ഓർമ്മപ്പെടുത്തിയതിനെ കുറിച്ചാണ് ആര്യ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചിരിക്കുന്നത്.

സമ്മതിക്കൂല അല്ലേ ഫെയ്സ്ബുക്കെ, പിന്നെ ഷെയർ ഒന്നും ചെയ്യേണ്ടി വന്നില്ല മുഴുവനായിട്ട് തന്നെ കൊണ്ടുപോയി എന്ന് പറഞ്ഞുകൊണ്ടാണ് ആ ഫെയ്സ്ബുക്ക് നോട്ടിഫിക്കേഷൻ സ്ക്രീൻഷോട്ട് സഹിതം ആര്യ പങ്കുവെച്ചിരുന്നത്.താരം ഷെയർ ചെയ്ത പോസ്റ്റ്‌ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി എന്ന് തന്നെ പറയാം നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുകൾ നൽകുന്നത്.

 

To Top