ആരതിപ്പൊടിയെ ചേർത്തുപിടിച്ച് രോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് റോബിൻ രാധാകൃഷ്ണൻ, ബിഗ് ബോസ് കഴിഞ്ഞതിനുശേഷം ബിഗ് ബോസിന്റെ ചരിത്രത്തിൽ തന്നെ ഇത് ആദ്യമായാണ് ഇത്രയും ആരാധകർ ഉള്ള ഒരു മത്സരത്തിൽ ബിഗ് ബോസിൽ നിന്നും എത്തിയത്. ഷോകൾ കഴിഞ്ഞിട്ടും തിരക്കുകളിലാണ് റോബിൻ.
ആ സമയങ്ങളിൽ പല ഇന്റർവ്യൂകളിലും ഉദ്ഘാടനം വേദികളിലും റോബിൻ രാധാകൃഷ്ണൻ നിറസാന്നിധ്യമായിരുന്നു, ആ സമയങ്ങളിൽ റോബിൻ രാധാകൃഷ്ണനും ദിൽഷയും തമ്മിലുള്ള പ്രണയങ്ങളും വലിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. ഷോക്ക് പുറത്തുവന്ന ദിൽഷ ഈ ബന്ധം ഒഴിവാക്കിയതായും പറയുന്നുണ്ട്. പിന്നീടാണ് നടിയും മോഡലും സംരംഭകയും ആയിട്ടുള്ള ആരതി പൊടിയുമായി പരിചയത്തിൽ ആകുന്നതും പിന്നീട് ഇഷ്ടപ്പെടുന്നത്.
റോബിന്റെ ആരാധികയായ ആരതി ഒരു ഇന്റർവ്യൂ വേളയിലാണ് റോബിനെ പരിചയപ്പെടുന്നതും പിന്നീട് ഇഷ്ടത്തിലാവുന്നത്, പിന്നീട് ഇവരുടെ വിവാഹനിശ്ചയ ചടങ്ങുകളും ഇരു താരങ്ങളും പങ്കുവെച്ചിരുന്നു.
ഇപ്പോൾ ഇരുവരും പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ജീവന്റെ പാതി എന്ന ക്യാപ്ഷൻ നൽകിയാണ് റോബിൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമന്റുകളുമായി എത്തുന്നത്.