മലയാളം ടിവി പരമ്പരയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ് അനുമോൾ. അനു ഒരു അഭിനേത്രിയും മോഡലും കൂടിയാണ്. മോഡൽ രംഗത്ത് തൻ്റെ കഴിവ് തെളിയിക്കാൻ അനുവിന് സാധിച്ചിട്ടുണ്ട്. സീരിയലിലൂടെയാണ് അനുവിൻ്റെ അഭിനയ രംഗത്തേക്കുള്ള കടന്നു വരവ്. സ്റ്റാർ മാജിക് എന്ന മലയാളം മിനിസ്ക്രീനിലെ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ പരിപാടിയിലൂടെയാണ് അനു പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്.അനുവിൻ്റെ കോ ആർട്ടിസ്റ്റുകളോടുള്ള കൗണ്ടറുകളും, സ്കിറ്റും, ഗെയിം ഒക്കെയാണ് പ്രേക്ഷകരെ ആകർഷിച്ചത്. നിരവധി സീരിയൽ താരങ്ങളും, കലാരംഗത്തുള്ള പലരും, കോമഡി താരങ്ങളും ഒക്കെ സ്റ്റാർ മാജിക്കിൽ ഉണ്ടാവാറുണ്ട്.
അനുവിൻ്റെ സംസാരരീതിയും നിഷ്കളങ്കമായ സംസാരവും ചിരിയും ഒക്കെയാണ് ആരാധകർ ഇഷ്ടപ്പെടുന്നത്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. സ്വന്തമായി യൂട്യൂബ് ചാനലും അനുവിനുണ്ട്. സ്വന്തം പ്രയത്നത്തിലൂടെയാണ് ഇന്നത്തെ നിലയിലേക്ക് അനു വളർന്നത് . എന്നാൽ ഇപ്പോൾ ഒരു മോശം അനുഭവത്തെ കുറിച്ച് പറയുകയാണ് താരം ട്രെയിനിൽ കിടക്കുന്ന അനുവിന് അടുത്തേക്ക് ഒരാൾ വന്നിരുന്നു. കുറച്ചു സമയങ്ങൾക്ക് ശേഷം അയാൾ അനുവിൻ്റെ കാലുകൾ തടവുവാൻ തുടങ്ങി. ഉടനെ തന്നെ അനു എഴുന്നേറ്റ് ബഹളം വയ്ക്കുവാൻ തുടങ്ങി. എന്നാൽ ആ കംപാർട്ട്മെൻ്റിലേയോ, അടുത്തിരുന്നവരോ ആരും ഇതിനെതിരെ പ്രതികരിക്കാൻ മുന്നോട്ടുവന്നില്ല അനു പറയുകയാണ് ,