Celebrity News

ഞാൻ നന്നായി അഭിനയിക്കുന്നുണ്ടെന്ന് രാജുവേട്ടൻ പറഞ്ഞു അനുമോൾ – Prithviraj

കൊച്ചി: സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെ വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അനുമോൾ. കുട്ടിത്തം നിറഞ്ഞ സംസാരവും ശൈലിയും രീതിയും ഒക്കെയാണ് അനുവിനെ പ്രേക്ഷകരോട് കൂടുതൽ അടുപ്പിച്ചത്. സ്റ്റാർ മാജിക് റിയാലിറ്റി ഷോയിൽ വന്ന താരത്തിന് ഇപ്പോൾ കയ്യിൽ നിറയെ സീരിയലുകളും ഉണ്ട്. Prithviraj Sukumaran about Anumol

ഇപ്പോൾ ഫ്ലവേഴ്സ് സംപ്രേഷണം ചെയ്യുന്ന സുരഭിയും സുഹാസിനിയും എന്ന പരിപാടിയിലും താരം അഭിനയിക്കുന്നുണ്ട് ഇതിൽ മല്ലിക സുകുമാരന്റെ മരുമകളുടെ വേഷത്തിലാണ് അനുമോൾ എത്തിയത് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ പരമ്പര പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയും ചെയ്തിരുന്നു. മല്ലിക അമ്മയെപ്പോലുള്ള കലാകാരിയുടെ കൂടെ അഭിനയിക്കുന്നത് തന്നെ ഭാഗ്യം എന്നാണ് അനു പറയുന്നത് എല്ലാവരോടും തമാശയും ഒക്കെ പറഞ്ഞ് സംസാരിക്കാറുണ്ടെന്നും മല്ലിക അമ്മ ഭയങ്കര കമ്പനിയാണ് എന്നൊക്കെയാണ് താരം പറയുന്നത്.

ഇപ്പോൾ പൃഥ്വിരാജ് അനുമോളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ആദ്യമൊക്കെ മല്ലിക അമ്മയോട് സംസാരിക്കാനായിട്ട് വലിയ ഭയമായിരുന്നു എന്നാണ് അനു പറയുന്നത്.

പൃഥ്വിരാജ് സെറ്റിൽ വന്നിട്ടും കാണാൻ കഴിയാത്ത സങ്കടവും അനു പങ്കുവയ്ക്കുന്നുണ്ട് അടുത്തിടെ പൃഥ്വിരാജ് തിരുവനന്തപുരത്ത് വന്നപ്പോൾ മല്ലിക അമ്മ ലൊക്കേഷനിൽ ഉള്ള രണ്ടുമൂന്നു പേരെയൊക്കെ രാജു വന്നിട്ടുണ്ടെന്ന് പറഞ്ഞു വിളിച്ചു.

പക്ഷേ അന്ന് ഞാൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല ഏറ്റവും കൂടുതൽ പൃഥ്വിരാജിനെ കാണാൻ ആഗ്രഹിച്ചത് ഞാനായിരുന്നു ഇനി വരുമ്പോൾ ഉറപ്പായും വിളിക്കാമെന്നാണ് അമ്മ പറഞ്ഞത്. കൂടാതെ നമ്മുടെ പ്രോഗ്രാം ടിവിയിൽ കാണാറുണ്ടെന്നും തന്റെ അഭിനയം കണ്ടിട്ട് ആ കുട്ടി നന്നായി ചെയ്യുന്നുണ്ടല്ലോ എന്ന് പറഞ്ഞെന്നും അത് കേട്ടപ്പോൾ വളരെയധികം സന്തോഷമായെന്ന് ആണ് അനുമോൾ പറയുന്നത് സീരിയലിൽ നിരവധി ചെറുതും വലുതുമായ ഒരുപാട് മികച്ച കഥാപാത്രങ്ങളുമായി തിരക്കിലാണ് അനു.

To Top