ഒരു കോടിയുടെ കൂട് പറ്റുമെങ്കിൽ എസിയും, പൂച്ചകൾക്കായി ഗംഭീര കൂടൊരുക്കാൻ ഒരുങ്ങി അനു ജോസഫ്

sruthi

വളർത്തു മൃഗങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന ചിലരുണ്ട് അവർക്ക് വേണ്ടി എന്തും ചെയ്യാൻ ഇവർക്ക് താല്പര്യവുമാണ്. അത്തരത്തിൽ നടി അനു ജോസഫ് ചെയ്ത ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ പ്രിയപ്പെട്ട പൂച്ചക്കുഞ്ഞുങ്ങൾക്കായി ഒരു കോടിയുടെ കൂടാണ് നിർമിക്കാൻ ഒരുങ്ങുന്നത്. മൂന്ന് കോടിയുടെ വീട് നിർമ്മിച്ച എനിക്ക് തന്റെ കുഞ്ഞുങ്ങൾക്ക് നല്ലൊരു കൂടൊരുക്കണ്ടേ എന്നാണ് അനു ജോസഫ് പറയുന്നത്.

നിലവിൽ എഴുപതോളം പൂച്ചകൾ ഉണ്ടെന്നും ഇവരെ പരിപാലിപ്പിക്കാൻ ആയി ഒരു സ്റ്റാഫ് ഉണ്ടെന്നും പറഞ്ഞു 50 ലക്ഷത്തോളം രൂപയുടെ പൂച്ചകളാണ് അനുവിന് ഉള്ളത്.
സിംബ,റൂണി , എന്നിങ്ങനെയാണ് പൂച്ചയുടെ പേര്. ഇവർക്ക് വേണ്ടി തന്നെയാണ് വീട് വയ്ക്കാവുന്ന തീരുമാനത്തിൽ എത്തിയതെന്നും അനു പറയുന്നുണ്ട്. പൂച്ചകളുടെയും പുതിയ പച്ച കൂടാരത്തിലെ വിശേഷങ്ങൾ കഴിഞ്ഞദിവസം യൂട്യൂബ് ചാനൽ വഴി താരം പങ്കുവെച്ചിരുന്നു.

1200 സ്ക്വയർ ഫീറ്റിൽ തയ്യാറാക്കുന്ന കൂട് പല സെക്ഷനുകൾ ആയി തിരിച്ചിട്ടുണ്ട് പൂച്ചകളും കുട്ടികളും ഒരു കൂട്ടിലാണ് താമസിക്കുന്നത് ആണ് പൂച്ചകളെ തന്നെ രണ്ടായി തരംതിരിച്ചിരിക്കുന്നു അവർ വലുതാവുന്നത് അനുസരിച്ച് തമ്മിലടിക്കാൻ സാധ്യത കൂടുതലാണ്.ചാപ്പോ എന്ന ഡോബർമാനും പ്രത്യേക കൂടെ ഒരുക്കിയിട്ടുണ്ട് എന്ന് അനു പറയുന്നു

ലോക്ക് ഡൗൺ മുതലാണ് പൂച്ചകൾ ജീവിതത്തിൽ എത്തിയത് 10000 രൂപയുടെ വാടകവീട്ടിൽ ആദ്യം രണ്ടു പൂച്ചകളെയാണ് വളർത്തിയത് പിന്നീട് പൂച്ചകളുടെ എണ്ണം കൂടിയതോടെ മറ്റൊരു വീട്ടിലേക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തിലേക്ക് എത്തിയെന്നും അനു ജോസഫ് പറയുന്നുണ്ട്. ലോകത്തിൽ ഇന്ന് വരെ കാണാത്ത കൂടാണ് എന്നെനിക്കുറപ്പുണ്ട് പറ്റുമെങ്കിൽ എന്റെ മക്കൾക്ക് എ. സി വെച്ചുകൊടുക്കണമെന്ന് അനു ജോസഫ് പറയുന്നുണ്ട്