സന പട്ടാളക്കാരി അല്ല പറഞ്ഞത് നുണ കഥയാണ്, അനിയൻ മിഥുൻ

sruthi

ബിഗ് ബോസ് സീസൺ ഫൈവിന്റെ വിജയിക്കിരീടം ചൂടുന്നത് ആരാണെന്നറിയാൻ മണിക്കൂറുകൾ ബാക്കിയിരിക്കെ. കഴിഞ്ഞദിവസം ബിഗ് ബോസ് ഹൗസിൽ മത്സരിച്ച മത്സരാർത്ഥികൾ എല്ലാം വീണ്ടും എത്തിയിരുന്നു. ഇതിൽ വീണ്ടും എത്തിയപ്പോൾ അനിയൻ മിഥുൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

സന എന്ന ആർമി ഓഫീസറുമായുള്ള പ്രണയം നുണക്കഥയായിരുന്നു എന്നാണ് അനിയൻ മിഥുൻ പറഞ്ഞത്. ജീവിതകഥ വിവരിക്കുന്ന ടാസ്കിൽ തനിക്ക് സന എന്ന ആർമി വനിത ഓഫീസറുമായി പ്രണയം ഉണ്ടായിരുന്നുവെന്നും അവർ വെടിയേറ്റു മരിച്ചുവെന്നും മിഥുൻ പറഞ്ഞിരുന്നു എന്നാൽ ഈ കഥയുടെ നിജസ്ഥിതി ചോദ്യം ചെയ്തു നിരവധി പേർ വന്നിരുന്നു.
വാരാന്ത്യ എപ്പിസോഡിൽ അവതാരകനായ മോഹൻലാലും ഈ കഥ സത്യമാണോ എന്ന് ചോദിച്ചിരുന്നു നുണക്കഥയാണെങ്കിൽ ഭവിഷത്ത് നേരിടേണ്ടി വരുമെന്നും പറഞ്ഞിരുന്നു.

എന്നാൽ ഇത് കഥയല്ലെന്നും സത്യമാണെന്ന് മിഥുൻ പറഞ്ഞത് തുടർന്ന് ഇങ്ങനെ ഒരു ഓഫീസർ പട്ടാളത്തിൽ വെടിയേറ്റ് മരിച്ചിട്ടില്ലെന്നും പറഞ്ഞത് നുണയാണെന്നും പറഞ്ഞ് മേജർ രവി ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിരുന്നു . പിന്നീട് ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തായ മിഥുൻ വീണ്ടും ബിഗ് ബോസിന്റെ ഗ്രാൻഡ്ഫിനാലെ വേദിയിലെത്തിയപ്പോഴാണ് താൻ പറഞ്ഞ കാര്യത്തെക്കുറിച്ച് വിശദീകരണം നൽകുന്നത്.

തനിക്ക് ഒരു കാമുകി ഉണ്ടായിരുന്നു പക്ഷേ അത് പട്ടാളക്കാരി ആണെന്ന് പറഞ്ഞത് വെറും കഥയാണെന്നാണ് മിഥുൻ പറഞ്ഞത്.പുറത്തു പോയപ്പോഴാണ് ഈ വിഷയം ഇത്രത്തോളം കത്തിക്കയറി എന്ന് ഞാൻ അറിയുന്നത്.

സൈബർ ആക്രമണം ഉണ്ടായി എന്റെ സുഹൃത്തുക്കളെയും വീട്ടുകാരെയും ഇത് വിഷമിപ്പിച്ചു പറയുന്ന ആ കഥയിൽ ഞാൻ ഇന്ത്യയിൽ ആർമിയുടെ പേര് എടുത്തിട്ടത് വളരെയധികം പ്രശ്നമായിരുന്നു. ആ പ്രശ്നത്തെ തുടർന്നാണ് ഇത്രയും ഈ വിഷയം കത്തി കയറിയത് എന്റെ ജീവിതത്തിൽ ഒരു പ്രണയം ഉണ്ടായിട്ടുണ്ട് പക്ഷേ ഇതിലെ ഇന്ത്യൻ ആർമിയുടെ കാര്യം ഞാൻ എടുത്തിട്ടും അതും ചെയ്യാൻ പാടില്ലാത്ത കാര്യമായിരുന്നു അപ്പോഴത്തെ മാനസികാവസ്ഥയിൽ പറഞ്ഞു പോയതാണ് അതിനു എല്ലാവരുടെയും മുന്നിൽ ഞാൻ ഒന്നുകൂടി സോറി പറയുകയാണ് എന്നും അനിയൻ മിഥുൻ പറഞ്ഞു.
ഈ വിവാദത്തെ തുടർന്ന് തന്റെ കരിയറിലും നിരവധി പ്രശ്നങ്ങൾ ഉണ്ടായി വുഷു താൻ പഠിച്ചിട്ടില്ല എന്നുള്ള രീതിയിൽ പല ആക്ഷേപങ്ങളും വിമർശനങ്ങളും ഇപ്പോഴുമുണ്ടായിട്ടുണ്ടെന്നും മിഥുൻ പറയുന്നുണ്ട്. എന്റെ പ്രൊഫഷന്റെ കാര്യം ഞാൻ പുറത്തുപോയി തെളിയിച്ചോളാം.ഞാൻ പറഞ്ഞ ഇന്ത്യൻ ആർമിയുടെ കഥയുടെ പേരിൽ എല്ലാ മലയാളികളോടും പട്ടാളക്കാരോടും ചാനലിനോടും ഞാൻ ക്ഷമ ചോദിക്കുന്നു എന്നാണ് അനിയൻ മിഥുൻ പറഞ്ഞത്.