ഗ്ലാമറസ്‌ ലുക്കിൽ മലയാളികളുടെ സ്വന്തം അനിഖ സുരേന്ദ്രൻ

sruthi

ബാലതാരമായി മലയാളികളുടെ മനസ്സിൽ ഇടം നേടിയ കൊച്ചു സുന്ദരിയാണ് അനിഖ സുരേന്ദ്രൻ. ജയറാം നായകനായ കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖ ഈ മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീട് ചെറുതും വലുതുമായ നിരവധി സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്. മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ ചില ഫോട്ടോഷൂട്ടുകളുമായി എത്താറുണ്ട്. അത്തരത്തിൽ അനിഖ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മാലിദ്വീപിൽ എത്തിയപ്പോൾ ഉള്ള നിമിഷങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ അനിഖ പങ്കു വച്ചിരിക്കുന്നത്. ചിത്രങ്ങളിലും വീഡിയോകളിലും എല്ലാം തന്നെ അതീവ ഗ്ലാമറസ് ലുക്കിലാണ് അനിഖ എത്തിയിരിക്കുന്നത്. ശ്രുതി രജനികാന്ത്, അഞ്ചു കുര്യൻ, ഗോവിന്ദ് പത്മ സൂര്യ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന കാർത്തി കല്യാണി എന്ന ഹൃസ്യ സിനിമയ്ക്ക് വേണ്ടിയാണ് ഇവർ മാലിദ്വീപിൽ എത്തിയിരിക്കുന്നത്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ എത്തിയ താരം പിന്നീട് ഭാസ്കർ ദി റാസ്കൽ, മൈഗ്രേറ്റ് ഫാദർ, അഞ്ചു സുന്ദരികൾ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. പിന്നീട് അജിത് ചിത്രം എന്നെ അറിന്താൽ,വിശ്വാസം,മാമനിതൻ, നാനും റൗഡി താൻ തുടങ്ങിയ ചിത്രങ്ങളിലും താരം താരം പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്. ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിലൂടെ നായികയായാണ് അരങ്ങേറ്റം കുറിച്ചത്. ദുൽഖർ സൽമാൻ പ്രധാന വേഷത്തിൽ എത്തുന്ന കിംഗ് ഓഫ് കൊത്തയാണ് നടിയുടെ പുതിയതായ് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.