Ambani gifted gold cradle to Ramcharan’s daughter:- രാംചരൺ ഉപാസന ദമ്പതികളുടെ മകൾക്ക് സ്വർണ്ണത്തൊട്ടിൽ സമ്മാനമായി നൽകി അംബാനി കുടുംബം. ബോളിവുഡ് മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു കോടിക്ക് മുകളിൽ വില വരുന്ന തൊട്ടിലാണ് അംബാനി കുടുംബത്തിൽ നിന്നുള്ള സമ്മാനം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ചിരഞ്ജീവിയുടെ കുടുംബവുമായി മുകേഷ് അംബാനിയുടെ കുടുംബത്തിന് അടുത്ത ബന്ധമാണുള്ളത്. ജൂൺ 30ന് ആയിരുന്നു കുഞ്ഞിന്റെ പേരിടൽ ചടങ്ങ് ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന ചടങ്ങിൽ ഉപാസനയുടെ അമ്മയുടെ വീട്ടിൽ വച്ചാണ് നടത്തുന്നത് പതിനൊന്നാം വിവാഹ വാർഷികത്തിലാണ് റാം ചരൺന്റെ ജീവിതത്തിൽ കുഞ്ഞു രാജകുമാരിയുടെ വരവ് ജൂൺ 20ന് രാവിലെ ആയിരുന്നു കുഞ്ഞിന്റെ ജനനം.
സംരംഭകയും അപ്പോള ആശുപത്രി ശൃംഖലയുടെ ചെയർമാൻ പ്രതാപ് റെഡ്ഡിയുടെ ചെറുമകളാണ് ഉപാസന കാമിനേനി. 2012 ജൂൺ 14ൽ ആയിരുന്നു ഇരുവരുടെയും വിവാഹം അപ്പോളോ ആശുപത്രിയുടെ നിലവിലെ വൈസ് ചെയർപേഴ്സൺ കൂടിയാണ് ഉപാസന.