മക്കളോടൊപ്പം വീണുരുണ്ട് ഭാര്യയെ ചേർത്ത് പിടിച്ച് മാരാർ

ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയിലേക്ക് നീങ്ങുകയാണ്. അതുപോലെ അതോടൊപ്പം തന്നെ കളിയുടെ കാര്യത്തിലും മാറ്റങ്ങൾ വന്നു തുടങ്ങി. ഇപ്പോൾ പ്രേക്ഷകർക്കായി പുതിയ സംഭവങ്ങളാണ് ബിഗ് ബോസ് ഹൗസിൽ സംഭവിക്കുന്നത് ഈയടുത്ത് ബിഗ് ബോസിലെ ഓരോ മത്സരാർത്ഥിയുടെയും കുടുംബാംഗങ്ങൾ ഓരോരുത്തരായും വന്നു തുടങ്ങിയിരുന്നു. നടനായ ഷിജുവിന്റെ ഭാര്യ പ്രീതി മകൾ മുസ്‌കാൻ, നാദിറയുടെ സഹോദരി ഷഹനാസ്, കൂട്ടുകാരി ശ്രുതി സിത്താര, സെറീനയുടെ അമ്മ, റെനീഷയുടെ അമ്മ, സഹോദരൻ അനീഷ് എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ എത്തിച്ചേർന്നു.

അതിവൈകാരിക നിമിഷങ്ങളാണ് പ്രിയപ്പെട്ടവരുമായുള്ള സമാഗമം മത്സരാർത്ഥികൾക്ക് സമ്മാനിച്ചത്.

അത്തരത്തിൽ ഇപ്പോൾ എല്ലാവരും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് അഖിൽ മാരാറിന്റെ കുടുംബാംഗങ്ങൾ വീട്ടിലെത്തിയ പ്രമോ വീഡിയോയാണ് അഖിൽ മാരാറിന്റെ ഭാര്യ രാജലക്ഷ്മിയും മക്കളായ പ്രകൃതിയും പ്രാർത്ഥനയും ബിഗ് ബോസിലേക്ക് അതിഥികളായി എത്തിയത്. കുടുംബം ഹൗസിലേക്ക് പ്രവേശിക്കുമ്പോൾ അടുക്കളയിൽ ജോലിയിലായിരുന്നു അഖിൽ. എൻട്രി സോങ് കേട്ടപ്പോൾ മറ്റു മത്സരാർത്ഥികൾക്ക് ഒപ്പം അഖിലും ഓടി മുറ്റത്തേക്ക് വരികയായിരുന്നു. അഖിലിനെ കണ്ടതും ഓടി അടുക്കുന്ന മക്കൾ, മക്കൾക്കൊപ്പം വീണുരുണ്ട് സന്തോഷം പങ്കിടുന്ന അഖിൽ മനസ്സ് തുറന്ന കാഴ്ചകളാണ് ബിഗ് ബോസ് വീടും സഹ മത്സരാർത്ഥികളും പ്രേക്ഷകരും സാക്ഷിയായത്. ഭാര്യയായ രാജലക്ഷ്മിയെ എടുത്തുയർത്തി ചുംബിക്കുന്ന അഖിലിനെയും പ്രമോയിൽ കാണാം.

ബിഗ് ബോസ് വീട്ടിൽ 89 മത്സര ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ് ഫൈനലിലേക്ക് ഏതാനും ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. അഖിൽ മാരാർ,ശോഭ,ജുനൈസ്, സെറീന,റഷീന,ഷിജു,നാദിറ, അനിയൻ മിഥുൻ എന്നിവരാണ് ബിഗ് ബോസ് ഹൗസിൽ ശേഷിക്കുന്ന മത്സരാർത്ഥികൾ. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് റിനോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാദിറ മഹറിന് ടാസ്കുകൾ ജയിച്ചത് കൊണ്ട് ഗ്രാൻഡ്ഫിനാലയിൽ എത്തിയിട്ടുണ്ട്. ഇനി ആരൊക്കെയാകും ഫൈനൽ ഫൈവിൽ എത്തുന്ന മത്സരാർത്ഥികൾ എന്നുള്ള കാത്തിരിപ്പിലാണ് ആരാധകർ.