ബിഗ് ബോസ് സീസൺ ഫൈവ് കഴിഞ്ഞതോടുകൂടി അഖിൽ മാരാർ ആണ് പ്രേക്ഷകർക്കിടയിൽ ട്രെൻഡിങ് ആയി നിൽക്കുന്നത് . സംവിധായകന് ഉജ്ജ്വല സ്വീകരണമാണ് സ്വന്തം നാടായ കൊട്ടാരക്കരയിൽ ലഭിച്ചത്. ഇപ്പോൾ അഖിൽമാരാരുടെ രാഷ്ട്രീയ നിലപാടുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ആർഎസ്എസ് ശാഖയിൽ പോയിരുന്ന താൻ എങ്ങനെയാണ് കോൺഗ്രസ് ആയതെന്ന് ഒരു അഭിമുഖത്തിൽ അഖിൽ തുറന്നു പറഞ്ഞിരുന്നു. ഈ വാക്കുകൾ ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് കോൺഗ്രസിൽ വരുന്നതിനു മുൻപ് കൂടെ കിടന്നവനെ രാപ്പനിയെ അറിയൂ എന്നു പറയും പോലെ ഞാൻ ആർഎസ്എസ് ശാഖയിൽ പോയിട്ടുണ്ട്.
സ്കൂൾ പ്ലസ്ടു കാലം വരെ അവിടെ പോയിട്ടുണ്ട്. പിന്നീട് അതിൽ നിന്നും മാറാൻ ഒരു കാരണമുണ്ട് അന്ന് കൊട്ടാരക്കരയിൽ ആർഎസ്എസിന്റെ രാഷ്ട്രീയ സഞ്ചലനം നടന്നു. ഇന്ന് അറിയപ്പെടുന്ന ഈ കലാകാരനായ എന്റെ സുഹൃത്തിനെ പരിപാടിക്ക് വേണ്ടി ഒരു ശ്രീരാമന്റെ വലിയ ചിത്രം വരയ്ക്കാൻ ഏൽപ്പിച്ചു.
അന്ന് ഫ്ലക്സും ബോർഡ് ഒന്നും ഇല്ലല്ലോ ഈ സുഹൃത്തിന്റെ കഴുത്തിൽ ഒരു കൊന്ത കിടപ്പുണ്ട് അന്ന് ആർഎസ്എസ് നേതാക്കളിൽ ഒരാൾ എന്തിനാടോ കൊന്തയൊക്കെ എന്ന് പറഞ്ഞതിൽ തട്ടി.പിന്നെ അവന്റെ വീട്ടിൽ എല്ലാ ദൈവങ്ങളുടെയും ഫോട്ടോയുണ്ട് അതിനെയും മോശമായി സംസാരിച്ചു.
ഈ സംസാരം എനിക്ക് പിടിച്ചില്ല അഭിപ്രായ വ്യത്യാസത്തിൽ ഞാൻ ആർഎസ്എസ് വിട്ടു. നമുക്ക് മനുഷ്യനെ മനുഷ്യനായി മാത്രമേ കാണാൻ പറ്റൂ. മതമോ ജാതിയോ എനിക്കില്ല ഞാൻ അവിടെ പോയത് തന്നെ സ്പോർട്സ്മാൻ എന്ന നിലയിൽ കബഡി കളിയും മറ്റു കാര്യങ്ങളും ഒക്കെ കാരണമാണ്.
അങ്ങനെ 17-18 വയസ്സായപ്പോൾ ഞാൻ ആർഎസ്എസ് ശാഖവിട്ടു. പക്ഷേ ഒരിക്കലും ഒരു ശാഖയിൽ പോലും മതപരമായി മറ്റൊരു മതത്തെ മോശമാക്കി പറഞ്ഞിട്ടില്ല ആ വ്യക്തിയുടെ കുഴപ്പത്തിലാണ് ഞാൻ വിട്ടത്. സംഘടനയിൽ ചില വ്യക്തികൾക്ക് മൈൻഡ് സെറ്റ് വേറെയായിരിക്കും എന്നാണ് അഖിൽ മാരാർ പറഞ്ഞത് .