അഖിൽ മാരാർക്ക് ബിഗ് ബോസിൽ നിന്നും ലഭിച്ച കാറിന്റെ വിലയറിയണ്ടെ?

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനമായിരുന്നു ബിഗ് ബോസ് സീസൺ ഫൈവിന്റെ വിജയ് ആരാണെന്ന് അഖിൽ മാരാണ് സീസൺ ഫൈവിന്റെ വിജയ്. അഖിലിന് അപ്രതീക്ഷിതമായി ലഭിച്ച സമ്മാനമായിരുന്നു മാരുതി സുസുക്കിയുടെ ഫ്രോങ്ക്സ് എന്ന വാഹനം. ഷോയുടെ സ്പോൺസർമാരായ മാരുതി സുസുക്കി ആണ് ഒന്നാം സ്ഥാനം നേടിയ അഖിലിന് ഈ സമ്മാനം നൽകിയത്.

മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ മോഡൽ ആയ ഫ്രോങ്ക്സ് ക്രോസോവറിന് . 7.47 ലക്ഷം രൂപ മുതൽ 13.13 ലക്ഷം രൂപ വരെയാണ് വില വരുന്നത്. ഡെൽറ്റ, ഡെൽറ്റ പ്ലസ്, സീറ്റ,ആൽഫ തുടങ്ങിയ അഞ്ചു വേരിയെന്റുകളിൽ ഈ ക്രോസ് ഓവർ വാഹനം ലഭ്യമാണ്. ഇതിലേത് വേരിയെന്റ് ആണ് അഖിൽ മാരാർ തിരഞ്ഞെടുത്തത് എന്ന് വ്യക്തമല്ല.

വളരെ ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരുന്നതായിരുന്നു ബിഗ് ബോസ് വിജയി ആരാണെന്ന്. ആവേശ ഉജ്വലലമായി മത്സരത്തിൽ ഒന്നാം സമ്മാനമായ 50 ലക്ഷത്തിന് പുറമേയാണ് ഈ കാർ സമ്മാനമായി അഖിലിന് ലഭിച്ചത്.