അതുവഴി ആദ്യം വന്നത് തല അജിത്ത് ലഡാക്കിലെ വഴിയിൽ കുടുങ്ങിയ യുവാവിന് സംഭവിച്ചത്

Ranjith K V

മജു കശ്യപ് എന്ന യുവാവിന് ലഡാക്കിലേക്കുള്ള തന്റെ ബൈക്ക് യാത്ര ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കില്ല. അത് ഈ യാത്ര നല്‍കിയ അനുഭവങ്ങളും ആനന്ദവും കൊണ്ട് മാത്രമല്ല. ബൈക്ക് പഞ്ചറായി സഹായത്തിനായി അതുവഴി പോയ പല വാഹനങ്ങള്‍ക്ക് നേരെയും മജു കൈനീട്ടയപ്പോള്‍ ഒടുവില്‍ തനിക്ക് മുന്നില്‍ സഹായവുമായി നിര്‍ത്തിയ ആ ബൈക്കും അതില്‍ നിന്നിറങ്ങിയ വ്യക്തിയും കൂടി കാരണമാണ്. ഒരു സിനിമക്കഥ പോലെ ഗംഭീരമാണ് മജുവിന്റെ യാത്രയില്‍ ഉണ്ടായ ഈ അനുഭവം എന്ന് പറയുകയാണ് മജു കശ്യപ് . യാത്രമധ്യത്തില്‍ ബൈക്കിന്റെ ടയര്‍ പഞ്ചറാകുന്നു. ഈ പ്രശ്‌നം തനിയെ പരിഹരിക്കാന്‍ സാധിക്കില്ലെന്നത് കൊണ്ടുതന്നെ അതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് സഹായത്തിനായി കൈനീട്ടുകയാണ്. നിര്‍ഭാഗ്യവശാല്‍ ഒരു വാഹനം പോലും അദ്ദേഹത്തിനെ സഹായിക്കാന്‍ നിര്‍ത്തിയില്ല. ഒടുവില്‍ അതുവഴി വന്ന ഒരു ബി.എം.ഡബ്ല്യു ആര്‍ 1250-ന് കൈകാണിക്കുന്നു. ഈ ബൈക്ക് നിര്‍ത്തുകയും ചെയ്തു.ബൈക്കിന്റെ ടയര്‍ പഞ്ചറായെന്നും കാറ്റ് നിറക്കുന്നതിനുള്ള എയര്‍ കംപ്രസര്‍ ഉണ്ടോയെന്നുമായിരുന്നു നിര്‍ത്തിയ ബൈക്കിലുണ്ടായിരുന്ന റൈഡറോട് മജു ചോദിച്ചത്.

 

തന്റെ കൈവശമില്ലെന്നും പിന്നില്‍ വരുന്ന കാറില്‍ ഉണ്ടെന്നുമായിരുന്നു ബൈക്കിലുണ്ടായിരുന്നയാളുടെ മറുപടി. ഒരു പത്ത് മിനിറ്റിനുള്ളില്‍ ആ കാര്‍ ഇവിടെയെത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വാഹനം വരുന്നത് വരെ ഈ ബൈക്കിലെത്തിയ റൈഡര്‍ മജുവിനോട് സംസാരിക്കാന്‍ സമയം കണ്ടെത്തുകയായിരുന്നു.ബൈക്കിനെ കുറിച്ചും യാത്രകളിലെ അനുഭവങ്ങളും പങ്കുവെച്ച ശേഷം റൈഡര്‍ സ്വയം പരിചയപ്പെടുത്താനായി ഹെല്‍മറ്റ് മാറ്റിയതോടെയാണ് മജു ശരിക്കും ഞെട്ടിയത്. തന്നെ സഹായിക്കാന്‍ എത്തിയിരിക്കുന്നത് താന്‍ ഏറെ ആരാധിക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ അജിത്തായിരുന്നു. ആ ഞെട്ടല്‍ മാറുന്നതിന് മുമ്പുതന്നെ എയര്‍ കംപ്രസറുമായുള്ള കാറുമെത്തി. പിന്നീട് എല്ലാവരും ചേര്‍ന്ന് ബൈക്കിന്റെ പഞ്ചര്‍ ശരിയാക്കുകയും തുടര്‍ന്ന് അജിത്തിന്റെ ടീമിനൊപ്പം യാത്ര ആരംഭിക്കുകയും ചെയ്തു. ഇങ്ങനെ ആണ് സോഷ്യൽ മീഡിയയിലൂടെ കുറിപ്പുകൾ വന്നത് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,