ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരസുന്ദരിയാണ് ഐശ്വര്യ ലക്ഷ്മി. വളരെ പെട്ടെന്ന് തന്നെ ചുരുക്കം ചില സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടാൻ ഐശ്വര്യ ലക്ഷ്മിക്കായ്. മായാനദിയും കുമാരിയും എല്ലാം ഐശ്വര്യയുടെ അഭിനയപാടവത്തിൽ നിന്നും വിരിഞ്ഞ മികച്ച ചിത്രങ്ങളാണ്. ഇപ്പോൾ താരം തന്റെ കുട്ടിക്കാലത്ത് നേരിട്ട അനുഭവവും പിന്നീട് തന്റെ സിനിമ പ്രമോഷന്റെ ഭാഗമായി കോയമ്പത്തൂരിൽ എത്തിയപ്പോൾ അവിടെ വെച്ച് നടന്ന ദുരനുഭവത്തെക്കുറിച്ചും ആണ് താരം പറയുന്നത്. എന്നാൽ ആ സമയത്ത് വന്ന് തനിക്ക് പ്രതികരിക്കാനായില്ല എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നുണ്ട്.Aishwarya Lekshmi Open Up
ചെറുപ്പത്തിൽ ഗുരുവായൂരിൽ വെച്ച് ഒരു മോശം അനുഭവവും നേരിടേണ്ടി വന്നു മഞ്ഞനിറത്തിലുള്ള സ്ട്രോബറി പ്രിന്റുകൾ ഉള്ള ഉടുപ്പായിരുന്നു അപ്പോൾ ഞാൻ ധരിച്ചിരുന്നത്.
അതിനുശേഷം മഞ്ഞനിറത്തിലുള്ള വസ്ത്രം ധരിച്ചാൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു ഭയം എന്റെ മനസ്സിൽ കടന്നുകൂടി പിന്നീട് താൻ ആയിട്ട് അത് തരണം ചെയ്തു എന്നാണ് നടി പറയുന്നത്.
കോയമ്പത്തൂരിൽ ഒരു സിനിമ പ്രമോഷന്റെ ഇടയിലും ഇങ്ങനെയൊരു സംഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം പറഞ്ഞു എന്നാൽ ഇപ്പോൾ കൂടുതലും ധരിക്കുന്നത് മഞ്ഞനിറത്തിലുള്ള വസ്ത്രങ്ങൾ ആണെന്നും ഐശ്വര്യ പറയുന്നുണ്ട്. എല്ലാ സ്ത്രീകൾക്കും തങ്ങളുടെ ജീവിതത്തിൽ ഇത്തരത്തിലുള്ള അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാകുമെന്നാണ് താരം പറയുന്നത്.