ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരമാണ് സൂര്യ ജി മേനോൻ. ആർജെ ആയും അഭിനേത്രിയും നടത്തിയും മോഡലും ഒക്കെയായ സൂര്യ ബിഗ് ബോസ് മൂന്നാം സീസണിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു താരം തന്നെയായിരുന്നു.
ഇപ്പോൾതന്നെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തം പങ്കെടുകയാണ് സൂര്യ ഇപ്പോൾ.
വർഷങ്ങളായി ആഗ്രഹിക്കുന്ന കാർ എന്ന സ്വപ്നമാണ് സൂര്യ ഇപ്പോൾ സാക്ഷാത്ക്കരിച്ചിരിക്കുന്നത്. സൂര്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നത് ഇങ്ങനെ കാണുന്നവർക്ക് ഇതൊരു സാധാരണ കാർ ആയിരിക്കാം പക്ഷേ എനിക്കിത് കുറേ വർഷങ്ങളായുള്ള സ്വപ്നസാഫല്യമാണ്. ഒത്തിരി നാളായി ഞാൻ ആഗ്രഹിച്ചിട്ടുണ്ട് സ്വന്തമായിട്ട് ഒരു കാർ സ്വന്തമാക്കുക വണ്ടി ഇല്ലാത്തോണ്ട് പലയിടത്ത് നിന്നും അവഹേളനങ്ങളും കളിയാക്കലുകളും നേരിടേണ്ടി വന്നിട്ടുണ്ട് അപ്പോൾ അമ്മ പറയും നമ്മൾക്കു നടക്കാൻ കാലുകൾ എങ്കിലും ഉണ്ട് അതുപോലും ഇല്ലാത്തവരുടെ അവസ്ഥ ആലോചിച്ചു നോക്കൂ എന്ന് നാടോടിക്കാറ്റിലെ ശ്രീനിവാസൻ പറഞ്ഞപോലെ ഓരോന്നിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന് അമ്മ എന്നെ ആശ്വസിപ്പിക്കും നമ്മുടെ സമയം വന്നു വിജയാ എന്ന് ഞാൻ അമ്മയോട് പറഞ്ഞു വന്നപ്പോൾ അച്ഛനെയും അമ്മയുടെയും മുഖത്ത് തെളിഞ്ഞു സന്തോഷം എന്റെ മുഖത്ത് അഭിമാനത്തിന്റെ പൂത്തിരി കൊളുത്തി. എന്റെ ഒരു സ്വപ്നം കൂടി അങ്ങനെ ഇന്ന് യാഥാർത്ഥ്യമായി.
ചെറുതും വലുതുമായ ചില സിനിമകളിലും സൂര്യ അഭിനയിച്ചിട്ടുണ്ട്. ഐശ്വര്യ റായിയുടെ നേരിയ മുഖച്ഛായ ഉള്ളതുകൊണ്ട് തന്നെ നിരവധി ഫോട്ടോഷോട്ടുകളും താരം ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ ഡാൻസുകളുമായി എത്താറുണ്ട്.