എൺപതുകളിലെ വസന്തങ്ങൾ രാധികയുടെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി താരങ്ങൾ – Actress Radhika Birthday Celebration

തെന്നിന്ത്യൻ ചലച്ചിത്രമേഖലയിൽ തങ്ങളുടെ ഈ സ്ഥാനം ഉണ്ടാക്കിയെടുത്ത നായികന്മാർ ഉണ്ട്.  Actress Radhika Birthday Celebration ചില നായികമാർ ഇന്നും സിനിമയിൽ സജീവമാണ് ചിലർ മറ്റ് മേഖലകളിലേക്കും തിരിഞ്ഞവരുമുണ്ട് ഇവരിൽ പലരും അടുത്ത സൗഹൃദങ്ങൾ സൂക്ഷിക്കുന്നവരും ആണ്. അത്തരത്തിൽ 80കളിലെ സുന്ദരിമാർ ഒത്തു ചേർന്ന് നിൽക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

നടി രാധികയുടെ ജന്മദിനം ആഘോഷിക്കുവാൻ വേണ്ടിയാണ് ഇവർ ഒത്തുകൂടിയത് ഈ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ലിസി,രേവതി,സരിത,രമ്യ കൃഷ്ണൻ, മീന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. കൂടാതെ ധനുഷ്,സൂര്യ എന്നിവരും അതിഥികളായി പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു . കൂടാതെ സ്നേഹയും പ്രസന്നയും പ്രധാന അതിഥികളായി മലയാളത്തിലെ നടിമാരും ഈ കൂട്ടായ്മയിൽ എത്തിയിരുന്നു. എല്ലാവരും ചേർന്ന് നടി രാധികയുടെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി. രാധിക തന്നെയാണ് ഇൻസ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തുന്നത്.

എൺപതുകളിലെ താരങ്ങളെ വച്ച് സുഹാസിനിയും ലിസിയും ചേർന്നാണ് വർഷങ്ങൾക്കു മുമ്പ് ഇത്തരത്തിൽ ഒരു റീയൂണിയൻ നടത്തിയിരുന്നത്.