തെന്നിന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമാണ് മീന. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം നിരവധി സിനിമകളിൽ മീന അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യൻ സിനിമയിലെ എല്ലാ ഭാഷകളിലേയും സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിച്ചിട്ടുള്ള താരമാണ് മീന. ബാലതാരമായി സിനിമയിലെത്തിയ മീന പിന്നീട് സൂപ്പർ താരമായി മാറുകയായിരുന്നു. മോഹൻലാലിനൊപ്പം ബ്രോ ഡാഡിയിലാണ് മീന ഒടുവിൽ അഭിനയിച്ചത്.തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളായ രജനീകാന്ത്, കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ചിരഞ്ജീവി, നാഗാർജുന, വെങ്കടേഷ്, വിജയ്, അജിത്ത് എന്നിവർക്കെല്ലാം ഒപ്പം അഭിനയിച്ചിട്ടുണ്ട് മീന. 2009 ലായിരുന്നു മീനയുടെ വിവാഹം. ഒരു മകളുമുണ്ട്. എന്നാൽ അപ്രതീക്ഷിതമായെത്തിയ മരണം മീനയുടെ ഭർത്താവ് വിദ്യസാഗറിനെ കവർന്നെടുക്കുകയായിരുന്നു.
ഈ കഴിഞ്ഞ ജൂണിലായിരുന്നു മീനയുടെ ഭർത്താവ് മരണപ്പെടുന്നത്. എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ മീരയും സുദീപും തമ്മിൽ കല്യാണം കഴിക്കാൻ പോവുന്നു എന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത് , ഒടുവിൽ വാർത്തകൾ നിഷേധിച്ചു കൊണ്ട് കിച്ച സുദീപ് രംഗത്തെത്തുകയായിരുന്നു. വാർത്തകളിൽ യാതൊരു സത്യവുമില്ലെന്ന് സുദീപ് അറിയിച്ചു. പിന്നാലെ മീനയും പ്രതികരണവുമായി എത്തുകയായിരുന്നു. വാർത്തകൾ നിഷേധിച്ച മീന താനും സുദീപും നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും അതിൽ കവിഞ്ഞൊന്നുമില്ലെന്നും വ്യക്തമാക്കുകയായിരുന്നു. അതേസമയം താൻ ഒരിക്കലും തന്റെ വിവാഹ വാർത്ത രഹസ്യമാക്കി വെക്കില്ലെന്നും മീന വ്യക്തമാക്കിയിരുന്നു.കൂടുതൽ അറിയാൻ വീഡിയോകാണുക ,