നടൻ വിജയകുമാർ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന് മകളും നടിയുമായ അർഥന, വീടിന്റെ മതിൽ ചാടി വിജയകുമാർ വീട്ടിലേക്ക് വരുന്ന വീഡിയോ സഹിതം ആണ് അർഥന
ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുള്ളത്. സഹായത്തിനായി പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതുകൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് എന്നും നടി കുറിച്ചിട്ടുണ്ട്.
അർഥന കുറിപ്പ് ഇങ്ങനെ :
ഏകദേശം 9:45ന് ഞങ്ങൾ സഹായത്തിനായി ഞങ്ങൾ പോലീസ് സ്റ്റേഷനിൽ വിളിച്ചിരുന്നു. എന്നിട്ട് യാതൊരു നടപടിയും സ്വീകരിക്കാത്തതിനാലാണ് ഈ പോസ്റ്റ് ഇടുന്നത്.എന്റെ അച്ഛനും നടനും കൂടിയായ മലയാള സിനിമയിലെ നടൻ വിജയകുമാർ ആണ് ഈ വീഡിയോയിൽ ഉള്ളത്. പത്തുവർഷം മുമ്പ് എനിക്കും അമ്മയ്ക്കും സഹോദരിക്കും സംരക്ഷണ ഉത്തരവ് പുറപ്പെടുവിച്ചിരുന്നിട്ടും അയാൾ വീട്ടിലേക്ക് അതിക്രമിച്ചു കിടക്കുന്ന വീഡിയോയാണിത്.
എന്റെ അമ്മയും അച്ഛനും നിയമപരമായി വിവാഹമോചിതരാണ്. ഞാനും സഹോദരിയും അമ്മയും 85 വയസ്സുള്ള എന്റെ അമ്മൂമ്മയുടെ കൂടെയാണ് താമസിക്കുന്നത്. വർഷങ്ങളായി ഇയാളിങ്ങനെ അതിക്രമിച്ചു കടക്കുന്നുണ്ട് നിരവധി കേസുകളും പോലീസിൽ ഞങ്ങൾ കൊടുത്തിട്ടുണ്ട് ഇന്നും അതിക്രമിച്ചു കടന്ന് ജനലിലൂടെ ഞങ്ങളെ ഭീഷണിപ്പെടുത്തി എന്റെ സഹോദരിയെയും മുത്തശ്ശിയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അനുസരിച്ചില്ലെങ്കിൽ സിനിമയിൽ അഭിനയിക്കുന്നത് നിർത്തിക്കുമെന്നും അതിനുവേണ്ടി ഏതറ്റം വരെ പോകുമെന്നും പറഞ്ഞു .
ജീവിക്കാൻ വേണ്ടി എന്നെ മുത്തശ്ശി എന്റെ മുത്തശ്ശി എന്നെ വിറ്റു എന്ന് പറഞ്ഞു. ഞാനിപ്പോൾ ഷൂട്ടിംഗ് പൂർത്തിയാക്കിയ എന്റെ സിനിമ ടീമിനെ തെറിവിളിച്ചു എന്റെയും അമ്മയുടെയും ജോലിസ്ഥലത്ത് വന്ന് ശല്യപ്പെടുത്തിയതിന് സഹോദരിയുടെ വിദ്യാഭ്യാസം സ്ഥാപനത്തിൽ വന്ന് തടസ്സങ്ങൾ സൃഷ്ടിച്ചതിനും. ഞാനും അമ്മയും അയാൾക്കെതിരെ പരാതി നൽകിയിരുന്നു ആ കേസ് കോടതിയിൽ ഇരിക്കുകയാണ് ഇതൊക്കെ സംഭവിക്കുന്നത് ഞാൻ സിനിമയിൽ അഭിനയിക്കുന്നത് എന്റെ ഇഷ്ടപ്രകാരമാണ് എന്റെ ആരോഗ്യസമ്മതിക്കുകയാണെങ്കിൽ അത് ഞാൻ തുടരും
ഒരു മലയാള സിനിമയിൽ ഞാൻ അഭിനയിക്കാതിരിക്കാൻ വേണ്ടി അയാൾ കേസ് കൊടുത്തിരുന്നു. ഞാൻ ഷൈലോകിൽ അഭിനയിച്ചപ്പോഴും അയാൾ കേസ് കൊടുത്തിരുന്നു. സിനിമ മുടങ്ങാതിരിക്കാൻ ഞാൻ എന്റെ ഇഷ്ടപ്രകാരമാണ് അഭിനയിച്ചത് എന്ന് പറഞ്ഞു നിയമപരമായ രേഖയിൽ ഒപ്പിടേണ്ടി വന്നിരുന്നു കൂടുതൽ എഴുതാനുണ്ട് എന്നാൽ അടിക്കുറിപ്പിന് അനുവദിച്ചിട്ടുള്ള പരിധി തന്നെ അനുവദിക്കുന്നില്ല. എന്റെ അമ്മയ്ക്ക് നൽകാനുള്ള സ്വർണവും പണവും തിരിച്ചുപിടിക്കാൻ ഞങ്ങൾ കേസ് കൊടുത്തിട്ടുണ്ട്