Celebrity News

ബേസില്‍ ജോസഫിന് അഭിനന്ദന കുറിപ്പുമായി നടന്‍ ടൊവിനോ തോമസ്

നടനും സംവിധായകനുമായ ബേസില്‍ ജോസഫിന് അഭിനന്ദന കുറിപ്പുമായി നടന്‍ ടൊവിനോ തോമസ് പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് . സിംഗപ്പൂരിലെ ഏഷ്യന്‍ അക്കാദമി അവാര്‍ഡ്‌സില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയതിനാണ് ബേസിലിനെ അഭിനന്ദിച്ച് ടൊവിനോ തോമസ് രംഗത്തെത്തിയത്. അല്‍പം വൈകിയാണ് ടൊവിനോയുടെ കുറിപ്പ് എത്തിയതെങ്കിലും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.ഏറെ അഭിമാനത്തോടെ നോക്കി കാണുന്ന വളര്‍ച്ചയാണ് ബേസിലിന്‍റേത് എന്നും ഇനിയും കീഴടക്കാന്‍ ഉയരങ്ങള്‍ ഏറെയാണെന്നുമാണ് ടൊവിനോ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്. ‘ഒരു സുഹൃത്തെന്ന നിലയിലും, അവന്‍റെ സംവിധാനത്തിൽ അഭിനയിച്ചിട്ടുള്ള നടനെന്ന നിലയിലും,

 

ഒരുമിച്ച് പല സിനിമകളിലും അഭിനയിച്ചിട്ടുള്ളയാളെന്ന നിലയിലും ഞാൻ ഏറെ സന്തോഷത്തോടെ, അഭിമാനത്തോടെ നോക്കിക്കാണുന്ന വളർച്ചയാണ് ബേസില്‍ ജോസഫിന്‍റേത്.ഒരുപക്ഷേ ഈ അവാർഡ് വാങ്ങി കഴിഞ്ഞ് അവൻ അതേ വേദിയിലിരുന്ന് ഏറ്റവും ആദ്യം ഫോണിൽ വിളിച്ചത് എന്നെ ആയിരിക്കും. മിന്നൽ മുരളിക്ക് വേണ്ടി ബേസിൽ ഈ അംഗീകാരം ഏറ്റുവാങ്ങുമ്പോൾ ഞങ്ങൾ ഒരുമിച്ച് ഒരേ സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് എന്നുള്ളത് മറ്റൊരു നിമിത്തമായിരിക്കും. ഇനിയും കീഴടക്കാൻ ഉയരങ്ങളേറെയാണ്. വളരുക, വളരുക, മാനം മുട്ടെ വളരുക എന്നാണ് ടോവിനോയുടെ സോഷ്യൽ മീഡിയ വഴി ആശംസകൾ അറിയിച്ചതും , എന്നാൽ ഇരുവരും ഒന്നിച്ചു ആംഭിനയിക്കുന സിനിമ ലൊക്കേഷനിൽ വെച്ച് കേക്ക് മുറിച്ചു ഉള്ള ആഘോഷത്തിൽ നിന്നും ഉള്ള ചിത്രങ്ങളും താരം ഈ ആശംസകൾക്ക് കൂടെ വെച്ചിട്ടുണ്ട് ,

To Top