Actor Bala Talk about actor mammootty:- ജീവിതത്തിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് നടൻ ബാല. കരൾ രോഗം ബാധിച്ച ബാല കൊച്ചി അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത് ആദ്യം ഗുരുതരാവസ്ഥയിലായിരുന്നുവെങ്കിലും പിന്നീട് അതിവേഗം അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു.
തെന്നിന്ത്യൻ താരമായ ബാല അൻപ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമ ജീവിതം ആരംഭിക്കുന്നത് പിന്നീട് മലയാളത്തിലും നിരവധി വേഷങ്ങളിൽ താരം എത്തിയിട്ടുണ്ട്. മലയാളത്തിൽ പ്രിയ താരം മമ്മൂട്ടിയോടൊപ്പം ബിഗ്ബി എന്ന ചിത്രത്തിൽ മികച്ച അഭിനയം താരം കാഴ്ചവച്ചിരുന്നു. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്,
ആരാധകർ ഏറെ കാത്തിരിക്കുന്ന സിനിമയുടെ വിശേഷങ്ങളുമായാണ് ബാല എത്തിയത് മലയാളത്തിന്റെ സ്വന്തം മമ്മൂക്ക തന്നെ വിളിച്ചെന്നും തിരിച്ചുവരവിനെക്കുറിച്ച് സംസാരിച്ചെന്നുമുള്ള സന്തോഷമാണ് ബാലപങ്കു വയ്ക്കുന്നത്. സംസാരത്തിനിടെ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിനെ പറ്റി സംസാരിച്ചിരുന്നുവെന്നും വൈകാതെ തന്നെ ആ സന്തോഷവാർത്ത കേൾക്കാനും ആകുമെന്നും ബാല പറയുന്നുണ്ട്.
” ദൈവം സഹായിച്ച് എനിക്ക് ജീവിതം തിരിച്ചു കിട്ടി. എല്ലാത്തിനെക്കാളും വലുത് മനസ്സിന്റെ സന്തോഷമാണ് അതിനെപ്പറ്റി എനിക്ക് പറഞ്ഞേ പറ്റൂ രമേശ് പിഷാരടി എന്നെ വിളിച്ചിരുന്നു. ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞു. ഞാൻ അഭിമുഖങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട് ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ഒരു സൂപ്പർസ്റ്റാർ മലയാളത്തിൽ ഉണ്ടെന്ന്, അദ്ദേഹം ഒന്ന് വിളിച്ചെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അദ്ദേഹം ഇല്ലെങ്കിൽ മലയാളം സിനിമയിലോ ഈ വീഡിയോയിലോ ബാല ഇല്ല എന്നും പറയുന്നുണ്ട്.. അതെ എല്ലാവർക്കും അറിയുന്നതുപോലെ മമ്മൂക്കയാണ് വിളിച്ചത്. ഞങ്ങൾ തമ്മിൽ വളരെ രസകരമായി കുറേ സംസാരിച്ചു അദ്ദേഹം അനുമതി തന്നാൽ ആ സംഭാഷണം എല്ലാവരെയും കേൾപ്പിക്കണം എന്നുണ്ട്.
ഞാൻ വളരെയധികം സന്തോഷവനാണ് അദ്ദേഹം വിളിച്ചിട്ട് എന്റെ തിരിച്ചു വരവിനെ കുറിച്ച് ഒരുപാട് സംസാരിച്ചു കൂടാതെ തിരിച്ചുവരവിനായി അദ്ദേഹം നല്ല ബൂസ്റ്റ് അപ്പ് നൽകുകയും ചെയ്തു അതെനിക്ക് സന്തോഷം നൽകി എന്നും ബാല തന്റെ വീഡിയോയിൽ പറയുന്നുണ്ട്.