ഞാൻ മരിച്ചെന്ന് വരെ പ്രചരിപ്പിച്ചു, ചിലർ കാർ വരെ അടിച്ചു കൊണ്ടു പോകാൻ ശ്രമിച്ചു ബാല – Actor Bala

Actor Bala – മലയാള സിനിമയിലൂടെയും തമിഴ് സിനിമയിലൂടെയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടൻ ബാല. സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് ബാല എത്തുന്നത് പിന്നീട് ഒട്ടനവധി സിനിമകളിലും ബാല എത്തിയിട്ടുണ്ട്.

മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ബിഗ് ബി എന്ന ചിത്രത്തിൽ മികച്ച കഥാപാത്രമായി ബാല എത്തിയിരുന്നു. 2019 ഐഡിയ സ്റ്റാർ സിംഗർ ഫെയിം അമൃത സുരേഷിനെ വിവാഹം ചെയ്യുകയും ചെയ്തു. അവന്തിക എന്നൊരു മകളുമുണ്ട് പിന്നീട് വിവാഹമോചനം ചെയ്യുകയായിരുന്നു.

2019 ലാണ് 20 വിവാഹമോചനം തേടിയത്. പിന്നീട് ബാലവീണ്ടും എലിസബത്തിനെ വിവാഹം ചെയ്യുകയായിരുന്ന. കുറച്ചുനാൾ മുൻപ് കരൾ ബാധയെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ വച്ച് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ആദ്യം ഗുരുതരാ അവസ്ഥയിലായിരുന്നെങ്കിലും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ്ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചെത്തിയ ബാല രോഗ കാലത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ്.

അസുഖത്തെക്കുറിച്ച് മുൻപറിയാം. ഇതൊരു പുതിയ ജീവിതമല്ലേ എന്നാണ് മടങ്ങിവരവിന് ശേഷം പലരും ചോദിച്ചത് അങ്ങനെയല്ല എല്ലാം പഴയത് തന്നെയാണ് ജീവിതത്തോടുള്ള ചിന്താഗതിയാണ് മാറിയത് മരണത്തിൽ നിന്ന് തിരിച്ചു വന്ന ഒരാൾക്ക് മാത്രമേ മനസ്സിലാകുള്ളു അസുഖത്തെ കുറിച്ചുള്ള പഴയ കാര്യങ്ങൾ വീണ്ടും പറയാൻ ആഗ്രഹിക്കുന്നില്ല .

പൂർണ്ണമായും പരാലിസിസ് വസ്ഥയിലായിരുന്നു ഇനി രക്ഷയില്ലെന്ന് അവസ്ഥയിൽ അമ്മയെ കാര്യങ്ങൾ അറിയിച്ചു എന്നാൽ അവസാനം അരമണിക്കൂറിൽ എന്തോ അത്ഭുതം സംഭവിച്ചു പെട്ടെന്ന് സുഖപ്പെടാൻ തുടങ്ങി എല്ലാം ദൈവത്തിന്റെ അനുഗ്രഹം. ഞാൻ മരിച്ചു എന്ന് പ്രചരിപ്പിച്ചു അതനുസരിച്ച് പ്ലാനിട്ടു, എന്റെ കാറു വരെ കൊണ്ടുപോകാൻ ശ്രമം നടത്തി എന്നും ബാല പറഞ്ഞു.