Celebrity News

കുഞ്ചാക്കോ ബോബനെ കുറിച്ചും, ടോവിനോയെ കുറിച്ചും മമ്മൂട്ടി പറയുന്നതിങ്ങനെ…

2018 ലെ പ്രളയത്തിനെ അടിസ്ഥാനപ്പെടുത്തി ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 2018 എവെരി വൺ ഈസ്‌ ദീ ഹീറോ. ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞദിവസം നടന്നിരുന്നു മമ്മൂട്ടി ഉൾപ്പെടെ ചിത്രത്തിൽ അഭിനയിക്കുന്നവരുടെ നീണ്ട നിരതന്നെ ചിത്രത്തിന്റെ അണിനിരന്നിരുന്നു ഈ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

ഇത്രയും താരങ്ങളെക്കാൾ സൂപ്പർ ഹീറോ പര്യവേഷത്തിൽ ആയിരുന്നു മമ്മൂട്ടിയുടെ ഗെറ്റപ്പ്.മമ്മൂട്ടിയുടെ രസകരമായ സംഭാഷണങ്ങളും സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലായിരുന്നു. ഗ്രൂപ്പ് ഫോട്ടോ എടുക്കുന്ന സമയത്ത് അനങ്ങാതെ നിന്ന് ആരാധകരോട് അദ്ദേഹം പറഞ്ഞു ഒന്നു കയ്യടിച്ചൂ പ്രോത്സാഹിപ്പിക്കുക എന്നായിരുന്നു ആദ്യ കോമഡി എന്നാൽ അതിനുശേഷം നറുക്ക് വീണത് ടോവിനോക്കായിരുന്നു.

ടോവിനോ കുറെ നാളായി സിനിമയിൽ മമ്മൂക്കയുടെ കൂടെ അഭിനയിക്കണമെന്ന് പറയാൻ തുടങ്ങിയിട്ട് എന്ന് പറഞ്ഞപ്പോൾ മമ്മൂക്ക ഇതിന് മറുപടിയായി പറഞ്ഞത് രസകരമായിരുന്നു അതിനവൻ സമ്മതിക്കേണ്ടേ എന്നായിരുന്നു മമ്മൂക്കയുടെ വാക്കുകൾ. എന്നാൽ മമ്മൂക്ക പറഞ്ഞത് കേട്ട് ടോവിനോ ഞെട്ടുന്നതും വീഡിയോയിൽ കാണാവുന്നതാണ്.

എന്നാൽ ടോവിനോ പറയുന്നത് എനിക്ക് കൂടെ നിന്നുള്ള ഒരു ഫോട്ടോയ്ക്ക് എത്ര നാൾ പിറകിൽ നടന്നതാ എന്നതാണ്. അടുത്തത് ചാക്കോച്ചനെ കുറിച്ചായിരുന്നു മമ്മൂക്ക പറഞ്ഞത് കുഞ്ചാക്കോ ബോബനും മമ്മൂക്കയോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ എന്നായിരുന്നു അവതാരകൻ ചോദിച്ചത്. അപ്പോൾ തന്നെ മമ്മൂട്ടി അതിനുള്ള മറുപടിയും പറഞ്ഞു അവൻ എന്നോട് ഒരു കാര്യം ചോദിച്ചിട്ടുണ്ട് എന്നാൽ ഒന്നും പുറത്ത് പറയാൻ കൊള്ളില്ല എന്നാണ് മമ്മൂട്ടി പറഞ്ഞത് രസകരമായ അദ്ദേഹത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ കയ്യടക്കിയിരിക്കുന്നത്.

To Top