Celebrity News

ജയറാമിൻ്റെ മകളെവിളിച്ച് ദിലീപ് ദേഷ്യപ്പെട്ട സംഭവം ഇങ്ങനെ- Malavika Jayaram about Dileep’s Angry

താരങ്ങളുടെ മക്കളിൽ സിനിമയിലേക്ക് വരാൻ തയ്യാറെടുക്കുന്ന താരപുത്രിയാണ് മാളവിക ജയറാം. മുമ്പും നിരവധി അവസരങ്ങൾ സിനിമയിലേക്ക് വരാൻ മാളവികയ്ക്ക് ലഭിച്ചെങ്കിലും അന്നൊന്നും മാളവിക അതിന് തയ്യാറായിരുന്നില്ല.സിനിമയിലേക്ക് അരങ്ങേറിയില്ലെങ്കിലും മ്യൂസിക്ക് വീഡിയോയിലൂടെ അഭിനയത്തിൽ തനിക്കുള്ള പ്രതിഭ മാളവിക നേരത്തെ തന്നെ പ്രേക്ഷകർക്ക് കാണിച്ച് കൊടുത്തതാണ്. മായം സെയ്തായ് പൂവെ എന്ന സംഗീത വീഡിയോയിലാണ് മാളവിക അഭിനയിച്ചത്.പ്രണവ് ഗിരിധരൻ സംഗീത സംവിധാനം ചെയ്ത ഈ പാട്ടിൽ മാളവികയ്‌ക്കൊപ്പം അഭിനയിച്ചത് അശോക് സെൽവനാണ്. ഒട്ടനവധി അഭിപ്രായങ്ങൾ ലഭിച്ചൊരു മ്യൂസിക്ക് വീഡിയോയായിരുന്നു അത്. സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുന്നോടിയായി പോണ്ടിച്ചേരിയിലെ ആദിശക്തി തിയേറ്റർ നടത്തിയ അഭിനയക്കളരിയിൽ പങ്കെടുത്തിരുന്നു മാളവിക. അതിന്റെ ചിത്രങ്ങൾ താരപുത്രി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

അതുപോലെ തന്നെ അടുത്തിടെ ചില പരസ്യങ്ങളിൽ മോഡലായും മാളവിക പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയിക്കാതെ തന്നെ താരമായി മാറുന്നവരാണ് താരങ്ങളുടെ മക്കൾ. മാതാപിതാക്കൾക്ക് പിന്നാലെയായി ചിലരൊക്കെ സിനിമയിൽ അരങ്ങേറിയപ്പോൾ മറ്റ് ചിലർ പഠനവും ജോലിയുമൊക്കെയായി മുന്നേറുകയാണ്. പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരപുത്രികളാണ് മാളവിക ജയറാമും മീനാക്ഷി ദിലീപും. മഞ്ജുവിനും ദിലീപിനും പിന്നാലെയായി മീനാക്ഷിയും സിനിമയിലേക്കെത്തുമോയെന്ന ചർച്ച ഒരുകാലത്ത് സജീവമായിരുന്നു. പഠനത്തിലാണ് മകളുടെ താൽപര്യമെന്നും ഡോക്ടറാവാനുള്ള തയ്യാറെടുപ്പിലാണെന്നും ദിലീപ് വ്യക്തമാക്കിയതോടെയാണ് ആ ചർച്ച തീർന്നത്. അഭിനയിക്കാൻ അവസരം വന്നപ്പോൾ ഞാൻ ചെയ്താൽ ശരിയാവുമോയെന്ന ആശങ്ക കാരണം അത് വേണ്ടെന്ന് വെക്കുകയായിരുന്നു മാളവിക ജയറാം.

മീനൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് പറഞ്ഞുള്ള മാളവികയുടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്.എംബിബിസ് പഠിക്കാൻ ചെന്നൈയിൽ വന്ന ശേഷം ഇടക്ക് ഇടക്ക് പോയി ഹോസ്റ്റൽ നിന്നും ചാടിച്ചു കറങ്ങാൻ പോവും ഇത് അറിഞ്ഞു ദിലീപ് ഏട്ടൻ വിളിച്ചു ചീത്ത പറയും എന്നാണ് പറയുന്നത് മാളവിക ജയറാം ,നിരവധി കഥകൾ ആണ് ഇവർക്ക് പറയാൻ ഉള്ളത് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top