ഏതാനും വർഷങ്ങൾക്ക് മുൻപേ ആപ്പിൾ ഒരു ഇലക്ട്രിക്ക് കാർ വിപണിയിലേക്ക് എത്തിക്കും എന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ആ വാർത്തകൾ ശരിവച്ചുകൊണ്ട് Bloomberg പുറത്ത്‌വിട്ട വിവരങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. Apple Electric Car is Launching Soon
ആപ്പിൾ ഇലക്ട്രിക്ക് കാറിന്റെ വില 100000 ഡോളർ ആകും എന്നും. ഇന്ത്യയിൽ ഏകദേശം 85 ലക്ഷം രൂപയോളം വിലവരുന്നതായിരിക്കും ആപ്പിൾ ന്റെ കാർ. എന്നാൽ എന്നാണ് കാർ വിപണിയിലേക്ക് എത്തുക എന്നതിന് കൃത്യമായ ഒരു തിയതി പ്രഖ്യാപിച്ചിട്ടില്ല.
ആപ്പിൾ 2025 ൽ കാർ പുറത്ത് ഇറക്കും എന്ന സൂചനയാണ് ആദ്യം വന്നത് എങ്കിലും, അത് നീട്ടി 2026 ലേക്ക് പ്രതീക്ഷിക്കാം. ടെസ്ല കാറുകളിൽ കണ്ടിറയുന്ന പോലെ ഓട്ടോപൈലെറ് മോഡുകളും മറ്റു ആധുനിക ഫീച്ചറുകളും ആപ്പിൾ ഈ കാറിൽ ഉൾക്കൊള്ളിക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സും, പുത്തൻ സാങ്കേതിക വിദ്യകളും കോർത്തിണക്കികൊണ്ട്, മികച്ച ഒരു വാഹനം തന്നെ ആപ്പിൾ പുറത്തിറക്കും എന്ന് പ്രതീക്ഷിക്കാം. ആപ്പിൾ എന്ന കമ്പനിയുടെ നിലവാരത്തിനൊത്ത ലോകോത്തര സാങ്കേതികവിദ്യകളും സവിശേഷതകളും ഈ കാറിൽ ഉണ്ടാകും. ആപ്പിൾ കാർ വിപണിയിലേക്ക് എത്തിയാൽ പ്രധാന എതിരാളിയായി ടെസ്ല ഉണ്ടാകും.
