Biju Menon:- ബിജുമേനോൻ നായകനായി ദീപു അന്തിക്കാട് സംവിധാനം ചെയ്ത നാലാംമുറ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ത്രില്ലർ ഫീൽ നൽകുന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ട്രെയിലെർ വൈറലായി 1.44 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. കൊളുന്ത് നുള്ളി എന്ന ഗാനം സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലാണ്.
ചിത്രത്തിൽ ഗുരുസോമ സുന്ദരമാണ് മറ്റൊരു പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്.ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീലു എബ്രഹാം, സുരഭി സന്തോഷ്, ഷൈനി,സാറ, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് മറ്റു കഥാപാത്രങ്ങളിൽ എത്തുന്നത്.
ലക്കി സ്റ്റാർ എന്ന ചിത്രത്തിനു ശേഷം ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. സൂരജ് വി ദേവാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്, ലോകനാഥനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്, കൈലാസ് മേനോൻ ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്, പശ്ചാത്തല സംഗീതം നിർവഹിക്കുന്നത് ഗോപി സുന്ദറാണ്, സമീർ മുഹമ്മദാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്, മേക്കപ്പ് റോണക്സ് സേവ്യറും, വസ്ത്രാലങ്കാരം നിർവഹിക്കുന്നത് നയന ശ്രീകാന്തുമാണ്. അപ്പുണ്ണി സാജനാണ് കലാസംവിധാനം ചെയ്യുന്നത്. ഡിജിറ്റൽ മാർക്കറ്റിംഗ് എന്റർടൈൻമെന്റ് കോർണർ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, കിഷോർ വാരിയത്ത് യു എസ് എ, സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.