ക്ഷീര വികസന വകുപ്പിലെ വിവിധ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷിക്കാം

Ranjith K V

ക്ഷീര കർഷകർക്കും സംഘങ്ങൾക്കും മെച്ചപ്പെട്ട ജീവിത സാഹചര്യം സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ നിലവിൽ അനുവദിക്കപ്പെട്ടിട്ടുള്ള വിവിധ ധനസഹായ പദ്ധതികൾ ക്ഷീര വികസന വകുപ്പ് 2022-2023 വാർഷിക പദ്ധതിയിലൂടെ നടപ്പിലാക്കുന്നു. തീറ്റപ്പുൽ കൃഷി, ഗുണ നിയന്ത്രണ ശാക്തീകരണ പദ്ധതികൾ, കാലിത്തീറ്റ സബ്‌സിഡി പദ്ധതികൾ എന്നിവയാണ് പ്രധാന പദ്ധതികൾ.വാണിജ്യാടിസ്ഥാനത്തിൽ തീറ്റപ്പുൽ കൃഷി നടത്തുന്നവർക്കും നിലവിലുള്ള പുൽകൃഷി വ്യാപിപ്പിക്കുവാൻ താല്പര്യമുളളവർക്കും മുൻഗണന നൽകുന്ന പദ്ധതിയാണ് തീറ്റപ്പുൽ കൃഷി പദ്ധതി. ഹെക്ടറിന് 24,250 രൂപ സബ്‌സിഡി ഇതിന് ലഭിക്കുന്നതാണ്.

 

 

സെന്റിന് 11 രൂപ വീതം ഗുണഭോക്താവ് രജിസ്‌ട്രേഷൻ ഫീസ് അടയ്‌ക്കേണ്ടതാണ്. തീറ്റപ്പുൽകൃഷി പദ്ധതിക്കുളള ‘ക്ഷീര ശ്രീ’ എന്ന ഓൺലൈൻ പോർട്ടൽ വഴിയാണ് കർഷകർ അപേക്ഷിക്കേണ്ടത്. വാണിജ്യാടിസ്ഥാനത്തിൽ ഒരു ഹെക്ടർ സ്ഥലത്ത് തീറ്റപ്പുൽ കൃഷി ചെയ്യുവാൻ താല്പര്യമുള്ളവർക്ക് ഹെക്ടറിന് 94,272 രൂപയും, സ്വയംസഹായ സംഘങ്ങൾക്ക് ഏക്കറിന് സ്ഥലത്ത് കൃഷി ചെയ്യുന്നതിന് 75,000 രൂപയും സബ്‌സിഡി ലഭിക്കും. വാണിജ്യാടിസ്ഥാനത്തിൽ തീറ്റപ്പുൽ കൃഷി നടത്തുന്നവർക്കും നിലവിലുള്ള പുൽകൃഷി വ്യാപിപ്പിക്കുവാൻ താല്പര്യമുളളവർക്കും മുൻഗണന ലഭിക്കും. കൂടുതൽ അറിയാൻ വീഡിയോ കാണുക ,