Articles

മലയാളത്തിൽ സജീവമാകുന്നു അമലാപോൾ ഫസ്റ്റ് ലുക്ക് കണ്ടോ – Amala Paul

മലയാള സിനിമയിൽ നിന്ന് തുടക്കം കുറിച്ച് പിന്നീട് തെന്നിന്ത്യൻ നായികയായി വളർന്ന നടിയാണ് അമല പോൾ. തമിഴ്, തെലുങ്ക് സിനിമകളിലെ മുൻനിര നായികയായി അമല പോൾ വളർന്നു കഴിഞ്ഞു. എന്നിരുന്നാലും കൃത്യമായ ഇടവേളകളിൽ മികച്ച കഥാപാത്രങ്ങളെ അമല മലയാളത്തിൽ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ ക്രിസ്റ്റഫറിലെ അമല പോളിൻ്റെ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിൽ സുലേഖ എന്ന കഥാപാത്രമായാണ് അമല പോൾ എത്തുന്നത്. സൂപ്പർതാര ചിത്രങ്ങൾ മാത്രമല്ല, കേന്ദ്ര കഥാപാത്രമെയെത്തുന്ന സിനിമ അടക്കം മലയാളത്തിൽ സജീവമാവുകയാണ് അമല പോൾ ഇപ്പോൾ. ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ക്രിസ്റ്റഫർ.

 

 

 

മമ്മൂട്ടി പോലീസ് വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം ഒരുക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്, എഡിറ്റിങ് മനോജ്‌, വസ്ത്രാലങ്കാരം പ്രവീൺ ശർമ്മ, കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, പി ആർ ഒ പി. ശിവ പ്രസാദ് & നിയാസ് നൗഷാദ്, സ്റ്റിൽസ് നവീൻ മുരളി തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ. കൂടുതൽ അറിയാൻ വീഡിയോ കാണുക ,Amala Paul

To Top