ചുള്ളിപറമ്പിൽ വിഷ്ണുശങ്കർ ചരിഞ്ഞു – Vishnu Shankar fell on Chulliparam

Ranjith K V

ഷണ്മുഖപ്രിയ ഗജസാമ്രാട്ട് ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ ഈ പേര് കേൾക്കാത്ത ആനക്കമ്പക്കാരും പൂരപ്രേമികളും കുറവായിരിക്കും. തൃശ്ശൂർ ജില്ലയിലെ പ്രകൃതി സുന്ദരമായ ഗ്രാമങ്ങളിൽ ഒന്നാണ് ഏങ്ങണ്ടിയൂർ. ഏങ്ങണ്ടിയൂരിന്റെയും ചുള്ളിപ്പറമ്പിൽ തറവാടിന്റെയും അഭിമാനമാണ് ഗജവീരൻ വിഷ്ണുശങ്കർ ഒരുപാട് ആനകൾ ഉണ്ടായിരുന്ന സ്ഥലമാണ് ചുള്ളിപ്പറമ്പിൽ തറവാട്, ഇപ്പോൾ വിഷ്ണു മാത്രേ ഉള്ളൂ . കേരളം കണ്ട ഉയരക്കേമൻമാരിൽ പ്രമുഖനായിരുന്ന സൂര്യൻ ഈ തറവാടിന്റെ ഭാഗമായിരുന്നു. ഇപ്പോഴത്തെ ചിറക്കര ശ്രീറാം അങ്ങനെ ഒരുപാട് ആനകൾ വന്നും പോയും നിന്നൊരു സ്ഥലമാണ് ചുള്ളിപ്പറമ്പിൽ ആനത്തറവാട് . എന്നാൽ ഇപ്പോൾ വളരെ വിഷമം ഉണ്ടാക്കുന്ന വാർത്തകൾ ആണ് ആന പ്രേമികൾക്ക് ഇടയിലേക്ക് വന്നിട്ടുള്ളതു , കൊമ്പൻ ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ ചരിഞ്ഞു എന്ന വാർത്ത തന്നെ ആണ് .

 

 

ഏങ്ങണ്ടിയൂരിലെ ചുള്ളിപ്പറമ്പിൽ ശശിധരന്റെ ആനക്കൊട്ടിലിൽ ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അന്ത്യം. പാദരോഗം പിടിപെട്ട് ചവിട്ടിനിൽക്കാൻ പറ്റാത്ത സ്ഥിതിയിൽ നാലു മാസമായി ചികിത്സയിലായിരുന്നു. ആരെയും ആകർഷിക്കുന്ന മേനിയഴകുള്ള അപൂർവം ആനകളിൽ ഒന്നായിരുന്നു വിഷ്ണു.മത്സരപ്പൂരങ്ങളിൽ പ്രധാന ആകർഷണമായിരുന്നു ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ. തലപ്പൊക്ക മത്സരങ്ങളിലെ സ്ഥിരം പങ്കാളിയായിരുന്നു. ഏങ്ങണ്ടിയൂർ ചുള്ളിപ്പറമ്പിൽ ശശിധരനാണ് ഉടമ. ആനകളെ സ്വന്തം ജീവന് പോലെ തന്നെ സ്നേഹിക്കുന്നവർ ആണ് മലയാളികൾ എന്നാൽ ഇങ്ങനെ ഒരു വാർത്ത വളരെ വിഷമം ഉണ്ടാകുന്നത് തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,