ചെടികൾ വളർത്താൻ ഏതറ്റം വരെയും പോകുന്നവരാണ് ചില ചെടി പ്രേമികൾ വീട്ടിലെ പൂന്തോട്ടത്തിൽ തുടങ്ങിയത് പിന്നീട് ബാൽക്കണിയിലും വീടിനുള്ളിലെ മൂലയിൽ വരെ ചെടി വളർത്താൻ പലരും ഇഷ്ടപ്പെടുന്നവർ ആയിരിക്കും.
അങ്ങനെയുള്ള ചെടികളോടുള്ള അമിത സ്നേഹം കാരണം തലയിൽ ചെടികൾ നട്ടു വളർത്തിയ ഒരാളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് തലയിൽ പുല്ലു വളർത്തിയ ആളുടെ വീഡിയോ വളരെ പെട്ടെന്നാണ് ഇന്റർനെറ്റിൽ വൈറലായത് നാലുവർഷമായി താൻ തലയിൽ ചെടി വളർത്തുന്നുണ്ടെന്നും. ഇത് യഥാർത്ഥ ചെടിയാണെന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്.
മുടിയിൽ മുളകൾ ഘടിപ്പിക്കുന്നതിന് പകരം തലയിൽ വളർത്താൻ ആഗ്രഹിക്കുന്ന ചെടിയുടെ വിത്തുകൾ എങ്ങനെയാണ് ഇടുന്നതെന്ന് അയാൾ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട് ചെടിച്ചട്ടിയിൽ മറ്റേത് ചെടിയും നനയ്ക്കുന്നത് പോലെ തലയിലെ ചെടികൾ നനയ്ക്കുന്നത് എങ്ങനെയാണെന്ന് അയാൾ കാണിക്കുന്നുണ്ട് സമ്പുഷ്ടമായ മണ്ണിന്റെ സ്ഥാനത്ത് തന്നെ മുടിയിൽ ചെടികൾ സമൃദ്ധമായി വളരുന്നത് എങ്ങനെയെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ദിവസം മുഴുവൻ ചെടിയുടെ വേരുകൾ ഈർപ്പമുളവാക്കുന്നതിൽ തന്റെ തലയോട്ടിയും എങ്ങനെയാണ് പങ്കുവയ്ക്കുന്നത് ഇയാൾ വീഡിയോയിൽ പറയുന്നുണ്ട് ചെടിയുടെ പേരുകൾ തലയോട്ടിയിലേക്ക് പടരുമ്പോൾ ചെടികൾ ഇളകി മാറ്റണമെന്നും ആ സമയത്ത് വലിയ വേദന തോന്നാറുണ്ടെന്നും ചില സമയത്ത് രക്തം പോലും വരാറുണ്ടെന്നും ഇയാൾ പറയുന്നുണ്ട്.
എന്നാൽ മുടിയുടെ വളർച്ച നല്ല നിലയിൽ നിലനിർത്താൻ വേണ്ടി ഇയാൾ ഒരിക്കലും ഉറങ്ങാറില്ല എന്നും പറയുന്നു കിടന്നുറങ്ങുന്നതിന് പകരം ഇരുന്നു കുറച്ച് സമയം കണ്ണടയ്ക്കാറു ഉള്ളതാണെന്നാണ് അയാൾ പറയുന്നത്