മലയാളികളുടെ ജനപ്രിയൻ ആയ ഒരു ആൾ ആണ് വാവ സുരേഷ് പാമ്പു പിടിത്തത്തിൽ വളരെ അതികം മികവ് കാണിച്ച ഒരു വ്യക്തി കൂടി ആണ് അദ്ദേഹം , നിരവധി ആളുകൾ ആണ് അദ്ദേഹത്തെ പ്രശംസിച്ചു രംഗത്ത് വന്നത് , എന്നാൽ ഇപ്പോൾ വളരെ അതികം വിഷമിപ്പിക്കുന്ന ഒരു കാര്യം തന്നെ ആണ് അദ്ദേഹത്തിന് ഉണ്ടായിരിയ്ക്കുന്നത് ,വാവാ സുരേഷ് സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസിനടിയിലേക്ക് ഇടിച്ചു കയറിയാണ് നിന്നത്. സമീപവാസികളാണ് പരിക്കേറ്റ വാവാ സുരേഷിനെയും കാർ ഡ്രൈവറെയും ആശുപത്രിയിൽ എത്തിച്ചത് വാവാ സുരേഷിന് വാഹനാപകടത്തിൽ പരിക്ക്. മുഖത്ത് പരിക്കേറ്റ വാവാ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐസിയു വിഭാഗത്തിൽ നിരീക്ഷണത്തിലാണ് അദ്ദേഹം.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ തിരുവനന്തപുരം കിളിമാനൂർ തട്ടത്ത് മലയിൽ വെച്ചാണ് അപകടം. നിലമേൽ ഭാഗത്തേക്ക് കാറിൽ പോകുന്നതിനിടെയാണ് അപകടം.വാവാ സുരേഷ് സഞ്ചരിച്ച കാറിന് മുന്നിൽ പോയ മറ്റൊരു കാർ നിയന്ത്രണം തെറ്റി സമീപത്തെ മൺ തിട്ടയിലിടിച്ച ശേഷം വാവാ സുരേഷ് സഞ്ചരിച്ച ടാക്സി കാറിൽ വന്നിടിച്ചു. ഇടിയുടെ ആഘാതത്തിൽ വാവാ സുരേഷ് സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആർടിസി ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. വാവാ സുരേഷ് സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസിനടിയിലേക്ക് ഇടിച്ചു കയറിയാണ് നിന്നത്. സമീപവാസികളാണ് പരിക്കേറ്റ വാവാ സുരേഷിനെയും കാർ ഡ്രൈവറെയും ആശുപത്രിയിൽ എത്തിച്ചത്. വാവാ സുരേഷിൻ്റെ മുഖത്താണ് പരിക്കേറ്റത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.