താൻ ജയിലിലാണെന്ന് നടൻ ഉണ്ണിമുകുന്ദൻ പറയാൻ ഒരു കാരണം ഉണ്ട് |

നടൻ ഉണ്ണി മുകുന്ദന്റെ സിനിമയിലെ കഥാപാത്രങ്ങൾക്ക് റീൽസ് വീഡിയോ ചെയ്ത് സോഷ്യൽ മീഡിയയിൽ വൈറലായ യുവാവിനെ കഴിഞ്ഞ ദിവസം പീഡനക്കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ യുവാവ് പണ്ട് പോസ്റ്റ് ചെയ്തിരുന്ന വീഡിയോകൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി. ഇതിൽ അധികവും ഇയാളുടെ മീശ കാണുന്ന തരത്തിലുള്ള ക്ലോസപ്പ് ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്.ഇതോടെ ചിലർ നടൻ ഉണ്ണി മുകുന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾക്ക് താഴേയും കമന്റുകളുമായെത്തി. ഉണ്ണിയേട്ടനെ പോലീസ് പിടിച്ചോ പോസ്റ്റ് കണ്ടു’

 

 

എന്നായിരുന്നു ഒരു ആരാധകന്റെ തമാശ കലർന്ന കമന്റ്. ഇതിന് നടൻ മറുപടിയും നൽകി. ‘ഞാൻ ഇപ്പോൾ ജയിലിലാണ്. ഇവിടെ സൗജന്യ വൈഫൈ ആണ്. നീയും പോരൂ’ എന്നായിരുന്നു താരത്തിന്റെ മറുപടി. ഈ കമന്റിന് കൈയടിച്ച് നിരവധി ആരാധകരും രംഗത്തെത്തി.ഇതുമായി ബന്ധപ്പെട്ട ട്രോളുകളും കമന്റുകളായി ആരാധകർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫാന്റസിയും റിയാലിറ്റിയും തമ്മിലുള്ള വ്യത്യാസമാണ് ഈ കമന്റുകളിൽ കാണുന്നത്. ഒപ്പം ‘ഒരു നാറിയേയും വിശ്വസിക്കരുത്’ എന്ന ഡയലോഗും ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,